ഏഷ്യാ കപ്പ് സ്‌ക്വാഡ് : സഞ്ജുവില്ല , കോലിയും രാഹുലും ടീമിൽ

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ പ്രഖ്യാപിച്ചു.കോലിയും രാഹുലും ടീമിൽ തിരിച്ചെത്തിയപ്പോൾ മലയാളി താരം സഞ്ജു സാംസണിനെ പരിഗണിച്ചില്ല. ദിനേശ് കാർത്തിക്ക് അശ്വിൻ തുടങ്ങിയ വെറ്ററൻ താരങ്ങളും ഉൾപ്പെട്ട 15 അംഗ സ്‌ക്വാഡിനെയാണ് സെലെക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്.

ടീമിന്റെ ഉപ നായകകനായി കെ എൽ രാഹുൽ തിരിച്ചെത്തി. സ്പിൻ ബൗളിംഗിനെ തുണയ്ക്കുന്ന യുഎഇയിലെ പിച്ചിനെ കൂടി പരിഗണിച്ച് ഇന്ത്യ 4 സ്പിന്നർ മാരെ ടീമിലെടുത്തിട്ടുണ്ട്. ജഡേജ ,ചാഹല്‍, രവി ബിഷ്നോയ് എന്നിവർക്കൊപ്പം അനുഭവസമ്പന്നനായ അശ്വിനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. പേസ് നിരയിൽ വിൻഡീസ് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ബുവനേശ്വർ കുമാർ, അർഷദീപ് സിംഗ്, ആവേശ് ഖാൻ എന്നിവർക്കും ടീമിലിടം ലഭിച്ചു. പരിക്കിനെ തുടർന്ന് ബുമ്രയെ ടീമിലുൾപ്പെടുത്തിയില്ല.

സഞ്ജുവിനെ തഴഞ്ഞപ്പോൾ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ മാത്രം തകർത്തടിച്ച ശ്രെയസ് അയ്യർ സ്റ്റാൻഡ് ബൈ താരമായി, ഒപ്പം ദീപക് ചാഹറും ആക്സർ പട്ടേലും സ്റ്റാൻഡ് ബൈ താരങ്ങളായി ടീമിലിടം പിടിച്ചിട്ടുണ്ട്.

Squad: Rohit Sharma (c), KL Rahul, Virat Kohli, Suryakumar Yadav, Rishabh Pant, Dinesh Karthik, Hardik Pandya, Ravindra Jadeja, R. Ashwin, Bhuvneshwar Kumar, Arshdeep Singh, Ravi Bishnoi, Avesh Khan, Deepak Hooda, Yuzvendra Chahal

Stand by players:Shreyas Iyer, Axar Patel, Deepak Chahar

Share this news

Leave a Reply

%d bloggers like this: