പ്രഥമ കിൽക്കനി പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ (KPL) – ലൂക്കൻ ക്രിക്കറ്റ് ക്ലബ് ജേതാക്കൾ

കിൽക്കനി വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, ഡബ്ലിൻ Tyrrelstown Cricket Ground -ൽ വെച്ച് നടന്നാ, പ്രഥമ കിൽക്കനി പ്രീമിയർ ക്രിക്കറ്റ് ലീഗിൽ (KPL), Lucan Confident Cricketers (LCC) വിജയികളായി. അയർലൻഡിലെ വിവിധ കൗണ്ടികളിൽ നിന്നുള്ള, പതിനാറിൽപ്പരം ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിന്റെ ഫൈനലിൽ Tallaght Super Kings -ടീം റണ്ണേഴ്സ് അപ്പ് ട്രോഫിയ്ക്കും അർഹരായി.

ഫൈനലിലെ മാൻ ഓഫ് ദി മാച്ച് അവാർഡിന് ലൂക്കൻ ക്ലബ്ബിലെ ബാറ്ററായ നവനീതും, മാൻ ഓഫ് ദി ടൂർണമെന്റായി ലൂക്കനിലെ തന്നെ അബ്‌ദുളുയും, മികച്ച ബൗളറായി അതേ ടീമിലെ വിനു ബേബിയും, ഒരു കളിയിലെ ടോപ്പ് സ്‌കോറർ സ്‌പെഷ്യൽ പുരസ്‌കാരത്തിന് Hollistown Blasters-ലെ ഋഷി കുര്യനും അർഹരായി.

മത്സരത്തിന്റെ ഇടവേളകളിൽ നടന്നാ, ലോട്ടോ നറുക്കെടുപ്പ് കാണികളിൽ കൂടുതൽ ആവേശം പകർന്നു. ടൂർണമെന്റിന് ആവശ്യമായ രുചികരമായ ബിരിയാണി ഒരുക്കിയത് വാട്ടർ ഫോർഡിലുള്ള ഷീല പാലസ് റെസ്റ്റോറന്റ് ആയിരുന്നു.

ടൂർണമെന്റിന്റെ വിജയത്തിൽ സ്പോൺസർഷിപ്പുമായി പങ്കുകാരായത് Spice Bazar Shop, Syam Photo Farmer Photography Kilkenny, Ragam Kilkenny Music Band, SH sports hub Dublin, Sheela Palace Restaurant Waterford, Sevens Taxi Kilkenny, Confident Travel Limited, GS cricket തുടങ്ങിയവരും ആയിരുന്നു.

Share this news

Leave a Reply

%d bloggers like this: