സർക്കാറുമായി കരാറുള്ള ഐറിഷ് കമ്പനിക്കെതിരെ സൈബർ ആക്രമണം , പിന്നിൽ റഷ്യൻ ഹാക്കർമാരെന്ന് സംശയം

സ്റ്റേറ്റ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളുടെ കരാറുള്ള ഐറിഷ് കമ്പനിക്കെതിരെ സൈബർ ആക്രമണം. പിന്നിൽ റഷ്യൻ ഹാക്കർമാരെന്നാണ് പ്രാഥമിക നിഗമനം.കമ്പനിയുടെ സിസ്റ്റങ്ങളിൽ നുഴഞ്ഞുകയറാൻ ഹാക്കർമാർ REvil- ടൈപ്പ് മാൽവെയർ ഉപയോഗിച്ചതായാണ് വിവരം – കമ്പനി അറിയിച്ചതിനെ തുടർന്ന് ഗാർഡ സൈബർ വിദഗ്ധർ ഉൾപ്പെടെയുള്ള അധികാരികൾ അന്വേഷണമാരംഭിച്ചു.

ഐറിഷ് ഇൻഫ്രാസ്ട്രക്ചർ പദ്ധതികളുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ തട്ടിയെടുക്കാനാണ് ഹാക്കർമാർ ശ്രമിച്ചതെന്ന് കരുതപ്പെടുന്നു. അന്വേഷണം തുടരുന്നുണ്ടെങ്കിലും തട്ടിയെടുത്ത ഡാറ്റ ഇതുവരെ ഓൺലൈനിൽ വന്നതായി കണ്ടില്ലെന്ന് കമ്പനി വക്താവ് സൂചിപ്പിച്ചു.

ഐറിഷ് ഹെൽത്ത് സർവീസിനെതിരെയും മാസങ്ങൾക്ക് മുമ്പ് സൈബർ ആക്രമണമുണ്ടായിരുന്നു, HSE സൈബർ ഹാക്കിനെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ ആക്രമണം. റഷ്യക്കെതിരെ ഈ ,യൂ ഉപരോധമേർപ്പെടുത്തിയപ്പോൾ നിരവധി യൂറോപ്പ്യൻ രാജ്യങ്ങളിലെ കമ്പനികൾക്കെതിരെ റഷ്യൻ ഹാക്കർമാർ സൈബർ ആക്രമണം അഴിച്ചുവിട്ടിരുന്നു.

നിരന്തരമായ” സൈബർ ആക്രമണങ്ങൾ കാരണം ജൂണിൽ, തുർക്കിയിലെ ഐറിഷ് എംബസിക്ക് വിസ അപേക്ഷകൾ പ്രോസസ്സ് ചെയ്യാൻ സാധിക്കാത്ത സാഹചര്യവും ഉടലെടുത്തിരുന്നു.ഫെബ്രുവരിയിൽ, പ്രതിരോധ സേനയെക്കുറിച്ചുള്ള ഒരു പ്രധാന റിപ്പോർട്ട് അയർലൻഡ് ചാരവൃത്തി ഭീഷണികളെ നേരിടാൻ സൈനിക രഹസ്യാന്വേഷണവും സൈബർ കഴിവുകളും ശക്തിപ്പെടുത്തണമെന്ന് മുന്നറിയിപ്പ് നൽകി.

സൈബർ പ്രതിരോധം ശക്തിപ്പെടുത്താൻ 100 പുതിയ സൈബർ ഡിഫൻസ് സ്പെഷ്യലിസ്റ്റുകളെ റിക്രൂട്ട് ചെയ്യാൻ റിപ്പോർട്ട് വിവിധ ഏജൻസികൾ ശുപാർശ ചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: