60 കാരനായ ടോം ക്രൂയിസിന്റെ സൗന്ദര്യം നോക്കുവെന്ന് ഹോളിവുഡ് ആരാധകർ ; കമന്റ് ബോക്‌സിൽ 70 കാരനായ മമ്മുട്ടിയുടെ ചിത്രം പങ്കുവെച്ച് മലയാളികൾ

60 കാരനായ ഹോളിവുഡ് നടൻ ടോം ക്രൂയിസിന്റെ സൗന്ദര്യത്തെ പുകഴ്ത്തി ആരാധകർ ഇട്ട പോസ്റ്റിനെ മമ്മുട്ടിയുടെ ചിത്രം കൊണ്ട് ട്രോളി മലയാളികൾ. സിനിമ ഇൻ മീംസ് ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് മലയാളികൾ കേറി മേഞ്ഞത്.

60 വയസായ ടോം ക്രൂയിസിന് ഇപ്പോഴും ഇപ്പഴും പ്രായം തോന്നിക്കുന്നില്ല എന്ന ക്യാപ്ഷനോടെ എത്തിയ ചിത്രത്തിന്റെ കമെന്റ് ബോക്സിലാണ് മലയാളികൾ 70 കാരനായ മമ്മൂട്ടിയുടെ ചിത്രങ്ങൾ കൊണ്ട് നിറച്ചത്.
എട്ടര ലക്ഷം പേരാണ് ഇതിനോടകം ഈ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. ഇരുപത്തിഎട്ടായിരം കമന്റുകളും ഇരുപത്തിഅഞ്ചായിരം ഷെയറുകളും പോസ്റ്റിന് ലഭിച്ചു.

അടുത്ത കാലത്ത് സിനിമാ ഇൻ മീംസ് പേജിൽ വൈറലായ ആദ്യ പോസ്ടാണിത്. കമെന്റുകളിൽ സിംഹഭാഗവും മലയാളികളുടെ സംഭാവനയാണ്..പ്രായം റിവേഴ്സ് ഗിയറിലോടുന്ന നടൻ എന്നാണ് മലയാളികൾ മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്.

ചിത്രത്തിന് താഴെ മമ്മുട്ടിയുടെ പ്രായം കണ്ട് ഞെട്ടിയ ചിലർ രസകരമായ കമെന്റുകളാണ് മറുപടിയായി എഴുതുന്നത്. കാലം കഴിയുന്തോറും മലയാളികളെ വിസ്മയിപ്പിക്കുന്ന ഈ മെഗാസ്റ്റാറിന്റെ പ്രായം ഹോളിവുഡിലും ഇനി ചർച്ചയായേക്കും.

Share this news

Leave a Reply

%d bloggers like this: