പുഴയിൽ ബോധരഹിതനായി കണ്ടെത്തിയയാളെ ജീവൻ പണയം വച്ച് രക്ഷപ്പെടുത്തി ഗാർഡ Sarah Lynam

Liffey നദിയില്‍ ബോധരഹിതനായി കണ്ടെത്തിയ 50 വയസ്സുകാരനെ സ്വന്തം ജീവന്‍ പണയം വച്ച് രക്ഷപ്പെടുത്തി അയര്‍ലന്‍ഡുകാര്‍ക്കിടയില്‍ ഹീറോ ആയിരിക്കുകയാണ് ഗാര്‍ഡ Sarah Lynam. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു Sarah Lynam ന്റെ ധൈര്യം ഒരു ജിവന്‍ രക്ഷിക്കുന്നതിന് കാരണമായത്.

വെള്ളിയാഴ്ച O’Connell Street ല്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് ‍ Bachelor’s Walk ന് സമീപത്ത് പുഴയില്‍ ഒരാളെ കണ്ടതായുള്ള വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ ഗാര്‍ഡ ഉദ്യോഗസ്ഥരായ Garda Sarah Lynam , Garda Anna Duhova എന്നിവര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു.

വെള്ളത്തില്‍ അനക്കമില്ലാതെ കിടക്കുന്ന ആളിനെക്കണ്ട സാറ രണ്ടാമതൊന്നു ചിന്തിക്കാതെ വെള്ളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കും കരയിലേക്ക് എത്തുന്നതിനായി കൂടെയുണ്ടായിരുന്ന ഗാര്‍ഡ Duhova ഒരു കയര്‍ പുഴയിലേക്ക് നല്‍കുകയും ചെയ്തു. ഈ സമയം മറ്റു രണ്ടു പേരും ഇവരുടെ സഹായത്തിനുണ്ടായിരുന്നു.

കരയിലേക്ക് എത്തിച്ച ശേഷം ഇയാള്‍ ശ്വസിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞ ഗാര്‍ഡ സാറ ഉടന്‍ തന്നെ CPR നല്‍കി. ഇതിനുശേഷം ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. ഗാര്‍ഡ സാറയുടെ ഈ സമയോചിതമായ ഇടപെടലിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തുവന്നത്. സ്വന്തം ജീവന്‍ പണയം വച്ചുകൊണ്ട് മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ സാറ കാണിച്ച ധൈര്യം അഭിനന്ദനമര്‍ഹിക്കന്നുവെന്നാണ് ജനങ്ങളുടെ പ്രതികരണം.

Share this news

Leave a Reply

%d bloggers like this: