വാട്ടർഫോർഡ് സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് പരിശുദ്ധ ദൈവ മാതാവിന്റെ ശൂനോയോ പെരുന്നാൾ ആഗസ്റ്റ് 20 , 21 തീയ്യതികളിൽ

ഇടവക മധ്യസ്ഥയായ പരിശുദ്ധ ദൈവ മാതാവിൻറെ ശൂനോയോ പെരുന്നാൾ വാട്ടർഫോർഡ് സെൻറ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് ഓഗസ്റ്റ് 20, 21 തീയതികളിൽ ഭക്ത്യാദരപൂർവം കൊണ്ടാടുന്നു. ഓഗസ്റ്റ് ഇരുപതാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് വികാരി റവ. ഫാ. ജോബിമോൻ സ്കറിയ കൊടിയേറ്റുന്നുതോടുകൂടി പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് സന്ധ്യാപ്രാർഥനയും, വചനപ്രഘോഷണവും ഉണ്ടായിരിക്കുന്നതാണ്.

ഞായറാഴ്ച രാവിലെ 9. 15 ന് റോമിലെ സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ചർച്ച് വികാരി റവ.ഫാദർ റ്റിജു മർക്കോസ്ന്റെ മുഖ്യകർമികത്വത്തിലും ഫാദർ ജോബിമോൻ സ്കറിയ, ഫാദർ ബിബിൻ ബാബു എന്നിവരുടെ സഹകാർമികത്വത്തലും പെരുന്നാൾ കുർബാന നടത്തപ്പെടുന്നു. തുടർന്ന് പ്രദക്ഷിണവും, ആശീർവാദവും, നേർച്ചസദ്യയും, ആദ്യഫല ലേലവും സണ്ടേസ്കൂൾ വിദ്യാർത്ഥികൾക്ക് സമ്മാനദാനവും ഉണ്ടായിരിക്കുന്നതാണ്. അയർലൻഡിലെ വാട്ടർഫോർഡ്, വെക്സ്ഫോർഡ്, കിൽക്കെനി, ക്ലോൺമെൽ, ഡൻഗാർവ്വൻ, എന്നിസ്കൊർത്തി, എന്നീ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികളുടെ കൂടി വരവിനാൽ 2006 ൽ രൂപീകൃതമായ ഈ ദേവാലയം അയർലണ്ടിലെ യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട ദേവാലയങ്ങളിൽ ഒന്നാണ്. യാക്കോബായ സുറിയാനി സഭയുടെ കീഴിൽ പരിശുദ്ധ ദൈവ മാതാവിൻറെ നാമധേയത്തിൽ അയർലൻഡിൽ രൂപീകൃതമായ ഏക ദേവാലയവും വാട്ടർഫോർഡ് സെന്റ് മേരിസ് ചർച്ചാണ്.

കൂടുതൽ വിവരങ്ങൾക്ക്

Rev. Fr. ജോബിമോൻ സ്കറിയ ph. 0876315962

Rev. Fr. ബിബിൻ ബാബു ph.0892632985

ബിജു പോൾ ph. 0873206695
ബോബി ഐപ്പ് ph. 0852707935.

comments

Share this news

Leave a Reply

%d bloggers like this: