സീറോ മലബാർ സെന്റ് പോൾസ് ചർച്ച് മുള്ളിൻഗാർ ഇടവക പള്ളി തിരുനാൾ ആഗസ്റ്റ് 15 ന്

സീറോ മലബാര്‍ സെന്റ് പോള്‍സ് ചര്‍ച്ച് മുള്ളിന്‍ഗാര്‍ പരിശുദ്ധ ദൈവ മാതാവിന്റെ തിരുനാള്‍ നാളെ (ആഗസ്ത് 15 തിങ്കളാഴ്ച ) സെന്റ് പോള്‍സ് ദേവാലയത്തില്‍ വച്ച് നടത്തുന്നു. പ്രസ്തുത തിരുനാള്‍ ആഘോഷത്തലും നേര്‍ച്ച കാഴ്ചകളിലും പങ്കെടുക്കാനും, അനുഗ്രഹം പ്രാപിക്കുവാനും ഏവരെയും കുടുംബസമേതം ക്ഷണിക്കുന്നതായി സെന്റ് പോള്‍സ് ഗ്രൂപ്പ് മുള്ളിന്‍ഗാര്‍ അറിയിച്ചു.

ഉച്ചയ്ക്ക് 2.30 ന് കുമ്പസാരം, 3 മണിക്ക് ആഘോഷമായ പാട്ടുകുര്‍ബ്ബാന, തുടര്‍ന്ന് ലദീഞ്ഞ് , പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കുന്നതാണ്. നേര്‍ച്ച സദ്യയിലും, സ്നേഹ വിരുന്നിലും ഏവരും പങ്കെടുക്കണമെന്നും ചര്‍ച്ച് അധികൃതര്‍ അറിയിച്ചു.

2022-2023 വര്‍ഷത്തേക്കുള്ള വേദ പാഠത്തിനുള്ള രജിസ്ട്രേഷനും അന്നേദിവസം നടത്തുന്നതാണ്. വേദപഠനത്തിന് ചേരാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ അന്നേദിവസം പള്ളിയില്‍ എത്തേണ്ടതാണ്.

comments

Share this news

Leave a Reply

%d bloggers like this: