അയർലൻഡിലെ ജീവിക്കുന്ന വിശുദ്ധൻ; 50 വർഷത്തെ സേവനത്തിന് ശേഷം ബ്രദർ Kevin

87-ആം വയസ്സിൽ വിരമിക്കാനൊരുങ്ങുന്ന അയർലൻഡിലെ ജീവിക്കുന്ന വിശുദ്ധൻ എന്നറിയപ്പെടുന്ന ബ്രദർ Kevin Crowleyക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആശംസകൾ അർപ്പിച്ച് ജനങ്ങൾ.

Capuchin Centre ൽ 50 വർഷം സേവനമനുഷ്ഠിച്ച ബ്രദർ Kevin, ഭവനരഹിതരായ നിരവധി ആളുകൾക്ക് താമസ സൗകര്യം ഒരുക്കുകയും അവരെ ജീവിതവഴിയിലേക്ക് തിരികെ വരാനും സഹായിച്ചിട്ടുണ്ട് .ബ്രദറിന്റെ സേവനകാലഘട്ടത്തിൽ ഇത്തരത്തിൽ നിരവധി സഹായപ്രവർത്തനങ്ങളാണ് പാവപ്പെട്ടവർക്കായി ;ഒരുങ്ങിയത്.

അതിനാൽ അയർലൻഡുകാർ ഇദ്ദേഹത്തെ ജീവിക്കുന്ന വിശുദ്ധൻ എന്നാണ് സ്നേഹത്തോടെ വിശേഷിപ്പിക്കുന്നത്. ഭവനരഹിതരായവർക്കും , ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവർക്കുമായി ദിനംപ്രതി 900 ഭക്ഷണ പാക്കെറ്റുകൾ Capuchin Centre ന്റെ നേതൃത്വത്തിൽ നൽകുന്നുണ്ടെന്ന് ബ്രദർ കെവിൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

അതിന് പുറമെ പാവപ്പെട്ടവരായ ആളുകൾക്ക് ക്രിസ്മസിന് മുൻപായി അവശ്യസാധനങ്ങൾ വാങ്ങുന്നതിന് 40 യൂറോയുടെ മൂല്യമുള്ള സൂപ്പർവാലു വൗച്ചറുകൾ നൽകുന്ന സേവനവും Capuchin Centre ചെയ്യാറുണ്ട്. സമൂഹത്തിലെ അശരണരായവർക്കായി നിസ്വാർത്ഥ സേവനമാണ് ബ്രദർ കെവിന്റെ നേതൃത്വത്തിൽ ഈ കാലയളവിൽ ഉണ്ടായതെന്ന് സാധാരണക്കാർ ഊന്നിപ്പറയുന്നു.

comments

Share this news

Leave a Reply

%d bloggers like this: