ഫാ.ഡാനിയേൽ പൂവണ്ണത്തിൽ അയർലൻഡിൽ എത്തി,’ലിമെറിക്ക് ബൈബിൾ കൺവെൻഷൻ’ഓഗസ്റ്റ് 25 ന് ആരംഭിക്കും

ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍സഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 25 ന് ആരംഭിക്കും .
2022 ഓഗസ്റ്റ് 25, 26, 27 (വ്യാഴം ,വെള്ളി ,ശനി) തീയതികളില്‍ ലിമെറിക്ക്, പാട്രിക്സ്വെല്‍, റേസ്‌കോഴ്സ് ഓഡിറ്റോറിയത്തില്‍ വച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നയിക്കുന്നത്.

മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കണ്‍വെന്‍ഷന്റെ സമയം. കുട്ടികള്‍ക്കുള്ള ധ്യാനം, സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവയും കണ്‍വെന്‍ഷന്റെ ഭാഗമായി ഉണ്ടായിരിക്കും. ധ്യാന ദിവസങ്ങളിൽ രാവിലേയും വൈകിട്ടും മുൻകൂട്ടി ബുക്ക് ചെയ്ത് ഭക്ഷണം വാങ്ങാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ് . കണ്‍വന്‍ഷന്റെ വിജയത്തിനായി ഏവരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ഫാ. റോബിന്‍ തോമസ് : 0894333124
സിബി ജോണി (കൈക്കാരന്‍): 087141 8392
അനില്‍ ആന്റണി (കൈക്കാരന്‍) : 0876924225

വാര്‍ത്ത : സെബിന്‍ സെബാസ്റ്റ്യന്‍ (P.R.O)

comments

Share this news

Leave a Reply

%d bloggers like this: