ഇംഗ്ലണ്ടിലെ ക്യാൻസർ രോഗനിർണ്ണയത്തിൽ വംശീയ വേർതിരിവ് ; ഏഷ്യൻ വംശജരും, കറുത്ത വർഗ്ഗക്കാരും രോഗനിർണ്ണയത്തിനായി കൂടുതൽ ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുന്നതായി കണ്ടെത്തൽ

ഇംഗ്ലണ്ടിലെ ഏഷ്യന്‍ വംശജരും, കറുത്തവര്‍ഗ്ഗക്കാരായ ആളുകകളും ക്യാന്‍സര്‍ രോഗനിര്‍ണ്ണയത്തില്‍ വംശീയ വേര്‍തിരിവ് നേരിടുന്നതായി കണ്ടെത്തല്‍. രോഗനിര്‍ണ്ണയത്തിനായി കറുത്തവര്‍ഗ്ഗക്കാരും, എഷ്യന്‍ വംശജരും വെളുത്തവര്‍ഗ്ഗക്കാരേക്കാള്‍ കുടുതല്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നതായാണ് University of Exeter ഉം , ദി ഗാര്‍ഡിയനും നടത്തിയ NHS ഡാറ്റാ വിശകലത്തിലൂടെ കണ്ടെത്തിയത്.

പത്തുവര്‍ഷ കാലയളവിനുള്ളില്‍ രോഗം സ്ഥിരീകരിച്ച 126000 ക്യാന്‍സര്‍ രോഗികളുടെ ഡാറ്റ വിശകലനം ചെയ്തതിലൂടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഇതുപ്രകാരം ഇംഗ്ലണ്ടിലെ വെളുത്തവര്‍ഗ്ഗക്കാരനായ ഒരു വ്യക്തി രോഗലക്ഷണങ്ങളോടെ GP യെ സമീപിച്ച ശേഷം രോഗം സ്ഥിരീകരിക്കാനായി എടുക്കുന്നത് ശരാശരി 55 ദിവസങ്ങളാണ്. എന്നാല്‍ ഏഷ്യന്‍ വംശജര്‍ക്ക് ഇതിനായി ശരാശരി 60 ദിവസങ്ങള്‍ വരെ എടുക്കുന്നതായും, കറുത്ത വര്‍ഗ്ഗക്കാരുടെ കാര്യത്തില്‍ ഇത് 61 ദിവസങ്ങളാണെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

oesophagogastric cancer, myeloma തുടങ്ങിയ ക്യാന്‍സര്‍ രോഗങ്ങളുടെ നിര്‍ണ്ണയത്തിലും ഈ വിവേചനം പ്രകടമാണ്. oesophagogastric ക്യാന്‍സര്‍ നിര്‍ണ്ണയത്തിന് വെള്ളക്കാര്‍ക്ക് ശരാശരി 53 ദിവസങ്ങളെടുക്കുമ്പോള്‍ ഏഷ്യന്‍ സ്വദേശികള്‍ക്ക് ഇത് ശരാശരി നൂറ് ദിവസമാണ്. myeloma ക്യാന്‍സറിന്റെ കാര്യത്തില്‍ ശരാശരി 93 ദിവസങ്ങള്‍ക്കുള്ളില്‍ വെളുത്തവര്‍ഗ്ഗക്കാര്‍ക്ക് രോഗം സ്ഥിരീകരിക്കുമ്പോള്‍ കറുത്തവര്‍ഗ്ഗക്കാരായ ആളുകള്‍ക്ക് ഇത് 127 ദിവസങ്ങള്‍ വരെ നീളുന്നതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

രോഗനിര്‍ണ്ണയം വൈകുന്നതിലൂടെ ചികിത്സാ സാദ്ധ്യതകള്‍ കുറയുന്നതായും ചികിത്സ വൈകുന്നതിലൂടെ രോഗമുക്തരാവാനുള്ള സാധ്യത കുറയുന്നതായും ഈ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ ക്യാന്‍സര്‍ രോഗികളായ വംശീയ മൈനോറിറ്റി വിഭാഗക്കാര്‍ക്ക് രോഗം മൂര്‍ജ്ജിക്കുന്നത് സംബന്ധിച്ച ഡാറ്റ ഇതിനുമുന്‍പ് തന്നെ പുറത്തുവന്നിരുന്നു , രോഗനിര്‍ണ്ണയത്തിലെ കാലതാമസമാണ് ഇതിന് കാരണമെന്നതിലേക്കാണ് പുതിയ കണ്ടെത്തലുകള്‍ വിരല്‍ചൂണ്ടുന്നത്.

രോഗനിര്‍ണ്ണയത്തില്‍ കറുത്തവര്‍ഗ്ഗക്കാരും, ഏഷ്യന്‍ വംശജരും നേരിടുന്ന വിവേചനം തടയാന്‍ ഉടനടി നടപടികള്‍ ഉണ്ടാവണമെന്ന് നിലവില്‍ വിവിധ കോണുകളില്‍ നിന്നും ആവശ്യങ്ങളുയുരുന്നുണ്ട്. ആരോഗ്യ സേവനങ്ങളിലെ വിവേചനം തടയുമെന്ന് കാലങ്ങളായി NHS ഉം ഇംഗ്ലണ്ട് സര്‍ക്കാരും നിരന്തരം വാഗ്ദാനങ്ങളും ഇതിന് മുന്‍പ് നല്‍കിയിരുന്നു.

ക്യാന്‍സര്‍ പോരാട്ടത്തില്‍ വംശീയ ന്യൂനപക്ഷങ്ങളെ പിന്നോട്ടടിപ്പിക്കുന്ന ഈ വിവേചനത്തിനെതിരെ ശബ്ദമുയരണമെന്ന് Race Equality Foundation ചീഫ് എക്സിക്യൂട്ടീവ് Jabeer Butt പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: