ഒറ്റ ക്ലിക്കിലൂടെ ലോകത്ത് എവിടെ നിന്നും പ്രിയപ്പെട്ടവർക്ക് ഓണസമ്മാനം നൽകാൻ ഇതാ ഒരവസരം ,Gift a Tradition സംരംഭവുമായി കേരളാ ടൂറിസം ഡിപ്പാർട്‌മെന്റ്

ഏതൊരു ദുരന്തത്തെയും തരണം ചെയ്യാൻ മലയാളികളെ പ്രാപ്തരാക്കുന്ന പ്രതീക്ഷയുടെയും ഐക്യത്തിന്റെയും സമത്വ ബോധത്തിന്റെയും മഹത്തായ ഉത്സവമാണ് ഓണം.കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് ഓണത്തിനും പലർക്കും വീട്ടിൽ വരാനും പ്രിയപ്പെട്ടവർക്ക് ഓണസമ്മാനം നൽകാനും കഴിഞ്ഞിരുന്നില്ല. കോവിഡിന്റെ ഭീഷണി ഒഴിഞ്ഞെന്ന് (ഉണ്ടെങ്കിലും വകവെയ്ക്കുന്നില്ല) കരുതുന്ന ഈ ഓണത്തിന് ലോകത്തിന്റെ ഏത് കോണിൽ നിന്നും പ്രിയപ്പെട്ടവർക്ക് ഓണസമ്മാനം നൽകാൻ Gift a Tradition സംരംഭവുമായി കേരളാ ടൂറിസം ഡിപ്പാർട്മെന്റ്.

കേരളാ ടൂറിസം ഡിപ്പാർട്ട്മെൻറും Kerala Arts and Crafts Village (KACV) കൈകോർത്താണ് ഈ സംരംഭത്തിന് രൂപം നൽകിയത്. ആയിരക്കണക്കിന് കരകൗശലത്തൊഴിലാളികൾക്കും നെയ്ത്തുകാർക്കും ഈ ഉത്സവകാലത്ത് സഹായമൊരുക്കാനും കൂടിയാണ് ഈ പദ്ധതി.

‘Gift a Tradition’ എന്ന പേരിൽ നടപ്പിലാക്കുന്ന ഈ സംരംഭം വഴി പ്രിയപ്പെട്ടവർക്ക് ഓണാശംസകൾക്കൊപ്പം കേരളിയ തനിമ തുളുമ്പുന്ന ഓണക്കോടികളും സമ്മാനങ്ങളും മനോഹരമായ ഗിഫ്റ്റ് ബോക്സിൽ പൊതിഞ്ഞ് നിങ്ങൾ ഉദ്ദേശിക്കുന്ന ആളുടെ കയ്യിൽ എത്തിക്കാം.

ക്രാഫ്റ്റ് വില്ലേജിന്റെ വെബ്‌സൈറ്റ് വഴി ഗിഫ്റ്റ് ബോക്സ് തിരഞ്ഞെടുത്ത് ഓർഡർ ചെയ്യാവുന്നതാണ്. സൈറ്റ് വഴി തന്നെ പണമടയ്ക്കാനും കഴിയും.1,499 രൂപ മുതൽ 29,999 രൂപ വരെ വിലയുള്ള ഗിഫ്റ്റ് ബോക്സുകൾ സൈറ്റിൽ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: