കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ. ടി ജെ ജോസഫിന് ‘ക്രാന്തി’ സ്വീകരണമൊരുക്കി

ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ. ടി.ജെ ജോസഫിന് അയർലൻഡിലെ ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ ക്രാന്തി സ്വീകരണമൊരുക്കി. ക്രാന്തി ജോയിന്റ് സെക്രട്ടറി അനൂപ് ജോണിന്റെ വീട്ടിൽ വച്ച് നടന്ന പരിപാടിയിൽ ആണ് അറ്റുപോകാത്ത ഓർമകളുടെ രചയിതാവുകൂടിയായ ജോസഫ് മാഷിനെ ആദരിച്ചത്.

ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സെക്രട്ടറി നവീൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചു . ക്രാന്തി ജോയിന്റ് സെക്രട്ടറി അനൂപ് ജോൺ ഉപഹാരസമര്‍പ്പണവും നടത്തി . ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് ഒരുക്കിയ അത്താഴ വിരുന്നിലും അദ്ദേഹം പങ്കെടുത്തു .

Share this news

Leave a Reply

%d bloggers like this: