വീടുകളുടെ ജനൽ തകർത്ത് അകത്തേക്ക് കടന്ന് മോഷ്ടാക്കൾ; നോർത്ത് ഡബ്ലിനിൽ ജാഗ്രതാ നിർദ്ദേശം

അയര്‍ലന്‍ഡിലെ നോര്‍ത്ത് ഡബ്ലിനില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി മോഷ്ടാക്കള്‍. വീടിന്റെ മുന്‍വശത്തെ ജനലുകള്‍ കുത്തിത്തുറന്ന് വീടിനകത്തേക്ക് പ്രവേശിച്ച ശേഷം മോഷണം നടത്തുന്ന നിരവധി സംഭവങ്ങളാണ് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും, വീടുകളിലെ ജനലുകളും വാതിലുകളും കൃത്യമായി ലോക്ക് ചെയ്തുവെന്ന് ഉറപ്പ് വരുത്തണമെന്നും, വീടുകളിലെ അലാം സിഗ്നലുകള്‍ ഓണ്‍ ചെയ്ത് വയ്ക്കണമെന്നും ഗാര്‍ഡ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മേഖലയിലെ ഒരു വീട്ടിലെ കാര്‍ പോര്‍ച്ചില്‍ നിന്നും കാറിന്റെ താക്കോലുമായി നില്‍ക്കുന്ന ഒരു മോഷ്ടാവിനെ വീട്ടുകാരന്‍ പിടകൂടിയതായും, വീടിനകത്തു കയറി ഇയാള്‍ താക്കോള്‍ മോഷ്ടിക്കുകയായിരുന്നുവെന്നും കൗണ്‍സിലര്‍ Angela Donnelly പറഞ്ഞു. പ്രദേശവാസികള്‍ തന്നെ തങ്ങളുടെ കാറുകളില്‍ ഉറക്കമൊഴിച്ചിരുന്ന് മോഷണം തടയാനുള്ള ശ്രമം നടത്തുകയാണെന്നും അവര്‍ പറഞ്ഞു.

Clonsilla ഏരിയയില്‍ അടുത്തകാലത്തായി നടന്നുവന്ന മോഷണപരമ്പര സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്ന് ഗാര്‍ഡ വക്താവ് കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും രീതിയിലുള്ള അനിഷ്ടസംഭവങ്ങളുണ്ടായാല്‍ ഇത് ഉടന്‍ തന്നെ ലോക്കല്‍ ഗാര്‍ഡ സ്റ്റേഷനുകളില്‍ അറിയിക്കണമെന്നും ഗാര്‍ഡ നിര്‍ദ്ദേശിച്ചു.

വീടുകളിലെ മോഷണങ്ങള്‍ തടയുന്നതിനായുള്ള ഗാര്‍ഡയുടെ നിര്‍‍ദേശങ്ങള്‍ക്കായി ക്ലിക്ക് ചെയ്യുക

Share this news

Leave a Reply

%d bloggers like this: