ഗോൾവേ മലയാളികളുടെ കൂട്ടായ്മയായ GEM Galway യുടെ ഓണാഘോഷം വർണ്ണാഭമായി

ഗോൾവേ മലയാളികളുടെ കൂട്ടായ്മയായ  GEM Galway യുടെ ഓണാഘോഷം വർണ്ണാഭമായി.  ശനിയാഴ്ച (3rd September 22) രാവിലെ 10 മണി മുതൽ 5.30 മണിവരെ ആഘോഷം നീണ്ടുനിന്നു. കുട്ടികളുടെയും മുതിർന്നവരുടെയും കായിക മത്സരങ്ങൾ, വടംവലി, വിഭവസമൃദ്ധമായ ഓണസദ്യ, വിവിധതരം കലാപരിപാടികൾ, തിരുവാതിര, മാവേലിയുടെ സന്ദർശനവും, പുലികളിയും ആഘോഷത്തിന്  നിറപ്പകിട്ടേകി.

നാട്ടിൽ നിന്നും പുതിയതായി  ഗോൾവേയിൽ എത്തിയ  മലയാളികൾക്ക് ഗൃഹാതുരത്വം ഉണർത്തുന്ന അനുഭവമായിരുന്നു ആഘോഷം. ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും സംഘാടകർ  നന്ദി രേഖപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: