സ്‌വോഡ്സ് ഓണാഘോഷം ഒരുക്കങ്ങൾ പൂർത്തിയായി

പപ്പടവും പഴവും പായസവും ചേർത്തു വിഭവസമൃദ്ധമായ ഓണസദ്യ. ഐശ്യര്യത്തിന്റ സന്ദേശമോതി ഓണപ്പൂക്കളം. വടംവലി മത്സരം ചെണ്ടമേളം, കുട്ടികൾക്കും വലിയവർക്കുമായുള്ള വിവിധ മത്സരങ്ങൾ .സ്വോഡ്സിലെ മലയാളി കലാകാരികൾ അവതരിപ്പിക്കുന്ന കലാവിരുന്ന് തുടങ്ങി ആകർഷകങ്ങളായ നിരവധി പരിപാടികളുമായി ഇത്തവണയും സ്വോഡ്സിൽ പൊന്നോണം.

Old Borough school ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 10 ശനിയാഴ്ച 11:30 നു ആഘോഷങ്ങൾക്കു തിരശീല ഉയരും. . Honourable Minister Darragh O’Brien, Councillor Darragh Butler, Councillor Brigid Manton എന്നിവർ ചേർന്ന് ഓണാഘോഷങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ജാതി മത വർണ്ണ ഭേദമില്ലാതെ എല്ലാ സ്വോഡ്സ് മലയാളികളെയും ഓണാഘോഷങ്ങളിൽ ലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: