തുടർച്ചയായ അഞ്ചാം വർഷവും പരി. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ വാട്ടർഫോർഡ് യൂത്ത് അസോസിയേഷന്റെ നോക്ക് സൈക്കിൾ തീർത്ഥാടനം

അയർലണ്ടിലെ പരി: യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭയിലെ വാട്ടർഫോർഡ് ഘടകം യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നോക്ക് പള്ളിയിലേയ്ക്ക് പതിവായി നടത്തപ്പെടാറുള്ള സൈക്കിൾ തീർത്ഥാടനം 2022 വർഷവും സെപ്റ്റംബർ ആദ്യവാരം നടത്തി. ഇത് തുടർച്ചയായി അഞ്ചാം വർഷമാണ് വാട്ടർഫോർഡിൽ നിന്നും നോക്കിലേക്ക് സൈക്കിൾ തീർത്ഥയാത്ര സംഘടിപ്പിക്കപ്പെട്ടത്.

സെപ്തംബർ രണ്ടാം തീയതി വെള്ളിയാഴ്ച രാവിലെ പള്ളി അങ്കണത്തിൽ നിന്ന്, പ്രാർത്ഥനയ്ക്ക് ശേഷം ഇടവക വികാരി ഫാ. ഡോ. ജോബി സ്കറിയ ഫ്ലാഗ് ഓഫ് ചെയ്ത തീർത്ഥയാത്ര ക്ളോണ്മെൽ, ടിപ്പെറാറി, ലിമേറിക്ക്, ഗാൾവേ എന്നിവിടങ്ങളിൽ കൂടി കടന്ന് വൈകിട്ട് നോക്ക് തീർത്ഥാടനകേന്ദ്രത്തിൽ എത്തിച്ചേർന്നു.

ബിജു പോൾ, ബോബി ഐപ്പ്, ആൻഡ്രൂസ് പി ജോയ്, റെജി എൻ ഐ, ടോം തോമസ്, റോമിൻ റോയ്, ജോബി ജേക്കബ് എന്നിവർ അടങ്ങുന്ന ടീം ആണ് 280 കിലോമീറ്ററുകളോളം പ്രാർഥനാപൂർവം സൈക്കിളിൽ യാത്ര ചെയ്ത് നോക്ക്പള്ളിയിൽ പരി. ദൈവമാതാവിൻ്റെ സന്നിധിയിൽ എത്തിച്ചേർന്നത്.

വിജയകരമായ സൈക്കിൾ തീർഥയാത്രയെ തുടർന്ന് പിറ്റേ ദിവസം സെപ്റ്റംബർ 3ന് ഇടവക മെത്രാപോലിത്ത അഭി മാത്യൂസ് മോർ അന്തിമോസ് തിരുമനസിന്റെ മുഖ്യ കാർമികത്വത്തിൽ നോക്ക് പള്ളിയിൽ വച്ച് നടത്തപ്പെട്ട വി : കുർബാനയിൽ നിരവധി ഇടവകജനങ്ങൾ പങ്കെടുത്തു.

comments

Share this news

Leave a Reply

%d bloggers like this: