കിൽക്കനി മലയാളി കമ്മ്യൂണിറ്റിയുടെ ‘ പൊന്നോണം 2022’ ആഘോഷങ്ങൾ, ഈ മാസം പത്താം തീയതി ശനിയാഴ്ച്ച

രണ്ട് മാസങ്ങളോളം നീണ്ട് നിന്ന, കിൽക്കനി മലയാളി കമ്മ്യൂണിറ്റിയുടെ ഓണഘോഷങ്ങൾക്ക് ഈ മാസം 10 ശനിയാഴ്ച പരിസമാപ്തിയാകുന്നു. കഴിഞ്ഞ ജൂലൈ മാസത്തിൽ, കിൽക്കനി മലയാളി കമ്മ്യൂണിറ്റി അംഗങ്ങൾക്ക് വേണ്ടി നടത്തിയിരുന്ന ക്വിസ് മത്സരത്തിന്റെ ഫൈനലോടെ കൂടി ശനിയാഴ്ച്ച രാവിലെത്തെ ഓണാഘോഷപരിപാടികൾക്ക് തുടക്കമാകും.

തുടർന്ന് തിരുവാതിര, ചെണ്ടമേളം, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം കലാപരിപാടികൾ, പഞ്ചഗുസ്തി, വടംവലി, മാവേലി മന്നൻ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും നടത്തപ്പെടുന്നു.

കൂടാതെ അന്നേ ദിവസം, ശ്രീമതി. ജാക്വലിൻ മെമ്മോറിയിൽ ഓൾ അയർലൻഡ് മൂസിക്ക് മത്സരത്തിന്റെ സമ്മാന വിതരണവും, ആഗസ്റ്റ് മാസത്തിൽ, കിൽക്കനി അംഗങ്ങളുടെ ആരോഗ്യ പരിരക്ഷയെ മുൻ നിർത്തി നടപ്പിലാക്കപ്പെട്ട ‘നൂറ് കിലോമീറ്റർ വാക്കിംഗ് ചലഞ്ചിൽ’ 100 കിലോമീറ്റർ പൂർത്തിയാക്കപ്പെട്ടവർക്കുള്ള പ്രത്യേക ഉപഹാരങ്ങളും, അതുപോലെ കുട്ടികളുടെ മത്സരയിനമായ പെനാൽറ്റി ഷൂട്ടൗട്ട്, പെയിന്റിങ്, കയ്യക്ഷരം തുടങ്ങിയ ഇനങ്ങളിൽ വിജയികൾ ആയവർക്കുമുള്ള സമ്മാനങ്ങളും വിതരണം ചെയ്യപ്പെടുന്നു.

പരിപാടികളുടെ അവസാനം, രാഗം കിൽക്കനി മൂസിക് ബാൻഡിന്റെ ഗാനമേളയും ഉണ്ടായിരിക്കുന്നതായി, കിൽക്കനി കമ്മറ്റി അംഗങ്ങൾ പത്രക്കുറിപ്പിൽ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: