അയർലൻഡിൽ ഗാർഹിക ബില്ലുകൾ ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ് , ബജറ്റ് അടുത്തിരിക്കെ സർക്കാരിന് മേൽ സമ്മർദ്ദമേറ്റി ഊർജ്ജ കമ്പനികൾ

ഗാർഹിക ഊർജ്ജ ബില്ലുകളുടെ ചെലവ് പ്രതിവർഷം € 6,000 വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പുമായി അയർലൻഡിലെ ഊർജ്ജ കമ്പനികൾ. ഊർജ്ജ ചെലവുകൾ ഇനിയും ഉയർന്നാൽ രാജ്യത്തെ ഊർജ്ജ കമ്പനികളടെ പ്രവർത്തനവും അവതാളത്തിലാവുമെന്നും ഇവർ ആശങ്കപ്പെടുന്നുണ്ട്.

2021-ജൂണിന് ശേഷം ഊർജ്ജ വിലകൾ ഇതിനകം തന്നെ ഇരട്ടിയായിട്ടുണ്ട്, ഇത് ഊർജ്ജ ചെലവുകൾ പ്രതിവർഷം 4,000 യൂറോ എന്ന നിലയിലേക്ക് വർധിപ്പിച്ചു, അടുത്ത വർഷം ആദ്യം കൂടുതൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് കാബിനറ്റിന് രാജ്യത്തെ ഊർജ്ജ കമ്പനികൾ ഇപ്പോൾ മുന്നറിയിപ്പ് നൽകുന്നത്.

ഊർജ്ജ കമ്പനികളുടെ മുന്നറിയിപ്പ് വരാനിരിക്കുന്ന ബജറ്റിൽ ഊർജ്ജ വിലകൾ കുറയ്ക്കാനുള്ള നടപടികളിലേയ്ക്ക് നീങ്ങാനും ഇതുവഴി സാധാരണക്കാരെ സഹായിക്കാനും ഗവൺമെന്റിന് മേൽ സമ്മർദ്ദം വർദ്ധിപ്പിക്കും. ഉചിതമായ നടപടികൾ അടിയന്തിരമായി നടപ്പിലാക്കിയില്ലെങ്കിൽ രാജ്യത്ത് വലിയ സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും കമ്പനികൾ സൂചിപ്പിച്ചു.

ഗ്യാസിന്റെ മൊത്തവില വരും മാസങ്ങളിൽ ഉയർന്ന നിലവാരത്തിൽ തുടരുകയാണെങ്കിൽ, ഒരു സാധാരണ കുടുംബം പ്രതിവർഷം ഗ്യാസിനും വൈദ്യുതിക്കുമായി ഏകദേശം € 6,000 നൽകേണ്ടി വരും, അതിനാൽ വിലവർദ്ധനവ് ചില്ലറ വിൽപ്പനയിലും പ്രതീക്ഷിക്കാമെന്ന് മന്ത്രിമാർക്കുള്ള ഒരു മെമ്മോയിൽ കമ്പനികൾ വിശദീകരിച്ചു.വിലവർധനയുടെ പശ്ചാത്തലത്തിൽ നിരവധി യൂറോപ്യൻ രാജ്യങ്ങൾ ഊർജ കമ്പനികൾക്കായി സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും മെമ്മോയിൽ കമ്പനികൾ ചൂണ്ടിക്കാണിച്ചു.

സമീപ ഭാവിയിലെ പ്രശ്നം പരിഹരിക്കുന്നതിന് ഊർജ്ജ കമ്പനികളുമായി അടിയന്തിരമായി ചർച്ച നടത്താനും ഗവൺമെന്റിനോട് ഇവർ ആവശ്യപെടുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: