BTYSTE ജേതാക്കളായ ഇന്ത്യൻ വിദ്യാർത്ഥികൾ ഇ .യു കോണ്ടസ്റ്റിലേക്ക്

നെതര്‍ലന്‍ഡ്സില്‍ നാളെ മുതല്‍ ആരംഭിക്കുന്ന European Union Contest for Young Scientists ല്‍ പങ്കെടുക്കാനൊരുങ്ങി BT Young Scientist -2022 ലെ വിജയികളായ ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികള്‍. Synge Street CBSലെ വിദ്യാര്‍ഥികളായ ആദിത്യ ജോഷിയും, ആദിത്യ കുമാറുമാണ് നെതര്‍ലന്‍ഡ്സില്‍ അയര്‍ലന്‍ഡിലെ പ്രതിനിധീകരിക്കുന്നത്. “A New Method of Solving the Bernoulli Quadrisection Problem” എന്ന പ്രൊജക്ട് ഇവര്‍ യൂറോപ്യന്‍ കോണ്ടസ്റ്റില്‍ അവതരിപ്പിക്കും.

യൂക്ലിഡിയൻ ജ്യാമിതിയിലെ ഒരു പ്രശ്നമായ “the Bernoulli quadrisection problem” ആധുനിക കമ്പ്യൂട്ടേഷൻ രീതികൾ പ്രയോഗിച്ച് പരിഹരിക്കുന്ന പ്രൊജക്ടാണ് ഇത്. പക്ഷിക്കൂട്ടങ്ങളുടെയോ തേനീച്ചക്കൂട്ടങ്ങളുടെയോ പെരുമാറ്റത്തിൽ കാണപ്പെടുന്ന ജൈവ പ്രതിഭാസങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കമ്പ്യൂട്ടർ അൽഗോരിതം ആയ “particle swarm optimisation” എന്ന സാങ്കേതികതയാണ് അവർ ഉപയോഗിച്ചിരിക്കുന്നത്. കെമിക്കല്‍, ഫിസിക്കല്‍, മാത്തമാത്തിക്കല്‍ വിഭാഗങ്ങളില്‍ ഇവരുടെ ഈ പ്രോജക്ട് സബ്‍മിറ്റ് ചെയ്തിരുന്നു.

ജനുവരി മുതല്‍ BT Young Scientist ന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ ആവേശം നല്‍കിയതായും, നെതര്‍ലന്‍ഡ്‍സിലേക്കുള്ള യാത്ര മറ്റൊരു പൊന്‍തൂവലാണെന്നും, യാത്രക്കു മുന്‍പായി ഇരുവരും പ്രതികരിച്ചു.

നാളെ മുതലാണ് യൂറോപ്യന്‍ കോണ്ടസ്റ്റ് ആരംഭിക്കുന്നത്. വിജയികളെ സെപ്തംബര്‍ 17 ന് പ്രഖ്യാപിക്കും.

Share this news

Leave a Reply

%d bloggers like this: