ഫോര്‍ മ്യൂസിക്സിന്റെ സംഗീതത്തില്‍ കില്‍ക്കെനി മലയാളിയായ റോയ് വര്‍ഗ്ഗീസ് ആലപിച്ച ‘മിഴികളാലെന്‍’ എന്ന പുതിയ ഗാനം പുറത്തിറങ്ങി. മ്യൂസിക് 247 ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്. ഫോര്‍ മ്യൂസിക്സിന്റെ സിംഗിള്‍സ് സീരീസായ മ്യൂസിക് മഗ്ഗിലെ ഏറ്റവും പുതിയ ഗാനമാണ് ഇത്. വിനോദ് വേണുവാണ് ഈ മനോഹരഗാനത്തിന്റ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്
സംഗീതരംഗത്തു മുന്നേറാൻ കൊതിക്കുന്നവർക്ക് അവസരമൊരുക്കുന്ന “മ്യൂസിക് മഗ്ഗ്” അയർലൻഡിൽ നിന്നുള്ള പത്തോളം പുതിയ പാട്ടുകാരെയാണ് സംഗീതലോകത്തിന് സമ്മാനിക്കുന്നത്.ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക്ഫോർ മ്യൂസിക്സിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളിൽ അവസരവുമുണ്ട്.