ഗാർഡയുടെ മുന്നിൽ ഇനി ഒരടവും നടക്കില്ല..! ഒരു കിലോമീറ്റർ പരിധിയിൽ നിന്നുപോലും വാഹനത്തിന്റെ മുഴുവൻ വിവരങ്ങൾ അറിയാൻ സംവിധാനമൊരുക്കി ഗാർഡ

ചെക്ക് പോയിന്റിൽ നിന്ന് ഒരു കിലോമീറ്റർ അകലെ നിന്നുപോലും വാഹനത്തിന്റെ മുഴുവൻ വിവരങ്ങൾ പരിശോധിക്കാനുള്ള നൂതന സംവിധാനവുമായി ഗാർഡ.ഗാർഡയുടെ പുതിയ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) സാങ്കേതികവിദ്യ, പൾസ് സിസ്റ്റത്തിലേക്കും മറ്റ് ഡാറ്റാബേസുകളിലേക്കും പ്രവേശിക്കാൻ ഗാർഡയെ അനുവദിക്കുന്നു, ഇതുവഴി ഒരു വാഹനത്തിന്റെ ടാക്സ് , ഇൻഷുറൻസ് , NCT തുടങ്ങിയ എല്ലാ വിവരങ്ങളും തൽക്ഷണം അറിയാൻ ഇനി ഗാർഡയ്ക്ക് സാധിക്കും.

ഇനി ഡ്രൈവ് ചെയ്യുമ്പോൾ ചെക്ക് പോയിന്റുകൾ ഡ്രൈവർമാരുടെ കണ്ണിൽ പെടും മുൻപ് തന്നെ ഗാർഡ നിങ്ങളുടെ വാഹനത്തിന്റെ ജാതകം വരെ റെക്കോർഡ് ചെയ്തിട്ടുണ്ടാവും. ഒരു കിലോമീറ്ററിലധികമാണ് വാഹനത്തിന്റെ വിവരങ്ങൾ പരിശോധിക്കാനുള്ള ഈ പുതിയ സംവിധാനത്തിന്റെ റേഞ്ച് എന്ന് ഗാർഡയുടെ സാങ്കേതിക ഉപദേഷ്ടാവ് വ്യക്തമാക്കി.

പുതിയ സംവിധാനം വഴി ഗാർഡയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയും പേപ്പർ വർക്കുകൾ കുറയ്ക്കുകയും വഴി ആളുകളുടെ ജീവിതം കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കാൻ കഴിയുമെന്ന്
ഗാർഡയുടെ innovation and digital സേവനങ്ങളുടെ തലവനായ Tim Willoughby പറഞ്ഞു.

ഇത്തരം സംവിധാനങ്ങളുടെ ഉപയോഗം കുറ്റവാളികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന് ചീഫ് സൂപ്രണ്ട് Con Cadogan അഭിപ്രായപ്പെട്ടു. കൂടാതെ 2020 മുതൽ 4,000-ത്തിലധികം വാഹനങ്ങൾ ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ പിടിച്ചെടുത്തിട്ടുണ്ട്, ഇത് സാങ്കേതിക വിദ്യ ഉപയോഗിച്ചതിന്റെ ഫലമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Share this news

Leave a Reply

%d bloggers like this: