അയർലൻഡിലെ ഓണാഘോഷത്തിന് മാറ്റുകൂട്ടി ഡബ്ലിനിൽ നിന്നും കേരള നൃത്തരൂപങ്ങൾ കോർത്തിണക്കിയ മാഷപ്പ് വിഡിയോ

അയര്‍ലന്‍ഡിലെ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിക്കൊണ്ട് അയര്‍ലന്‍ഡില്‍ നിന്നും വളരെ മനോഹരമായ ഒരു ഓണം സ്പെഷ്യല്‍ മാഷപ്പ് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. SR ക്രിയേഷൻസിന് വേണ്ടി സൂസൻ റോയ് സംവിധാനം ചെയ്ത ചിങ്ങപ്പുലരി എന്ന പേരിലുള്ള ഈ ഓണനൃത്ത വീഡിയോയില്‍ ഡബ്ലിനിൽ നിന്നുള്ള കലാകാരികളാണ് അണിനിരന്നിരിക്കുന്നത്. എൽദോസ് പോളും മോളിവുഡ് അയർലണ്ടിലെ ആഷ്‌ബിനും ചേർന്ന് ചിത്രീകരിച്ച ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത് ശ്രീലാൽ പണിക്കർ, 2 സാധുസ് കളർലാബ്, കൊച്ചിൻ.

കേരളത്തിലെ നൃത്തസംസ്കാരത്തിന്റെ സമ്പന്നത വിളിച്ചോതുന്ന ഈ വീഡിയോയില്‍ ബ്രിയാന ബിനു, റിയ അന്ന തോമസ്, പ്രീത പ്രവീൺ, മീര ആഷിക, നിഷ തങ്കച്ചന്‍, വി ജി കിഷോർ, ശ്രീ പാർവതി, സൂസൻ റോയ് എന്നിവരാണ് മനോഹരനൃത്തവുമായി അണിനിരന്നിരിക്കുന്നത്. പരമ്പരാഗത സെറ്റ് സാരി ധരിച്ച് കലാകാരികള്‍ നൃത്തം ചെയ്തപ്പോള്‍ വേഷവിധാനത്തിലും, നൃത്തത്തിലും ആധുനികത കൊണ്ടുവരാനും നർത്തകർക്ക് കഴിഞ്ഞു. നമ്മുടെ സംസ്കാരവും പാരമ്പര്യവും വളർത്തിയെടുക്കാൻ കഴിവുള്ള ഈ യുവജനങ്ങളെ ദയവായി കാണുകയും പിന്തുണയ്ക്കുകയും ചെയ്യുക.

Share this news

Leave a Reply

%d bloggers like this: