ആശുപത്രികളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ബജറ്റിൽ നടപടി വേണമെന്നാവശ്യപ്പെട്ട് INMO

ആശുപത്രികളിൽ കഴിയുന്ന രോഗികൾക്ക് കിടപ്പു സൗകര്യങ്ങളടക്കം മെച്ചപ്പെടുത്താൻ ബജറ്റ് 2023-ൽ പ്രത്യേക ധനസഹായം അനുവദിക്കണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെട്ട് Irish Nurses and Midwives Organisation(INMO).

തിങ്കളാഴ്ചത്തെ കണക്കുകൾ പ്രകാരം രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ 2,698-ലധികം രോഗികൾ (64 കുട്ടികളുൾപ്പെടെ) കിടക്കയില്ലാതെ കഴിയുന്നുണ്ടെന്ന് INMO ചൂണ്ടിക്കാട്ടി.അതിനാൽ ലോക രോഗി സുരക്ഷാ ദിനം പ്രമാണിച്ച് രോഗികളെയും ആരോഗ്യ പ്രവർത്തകരെയും സംരക്ഷിക്കുന്നതിനായി രാജ്യത്തിൻറെ ശീതകാല പദ്ധതി ഉടൻ പ്രസിദ്ധീകരിക്കണമെന്നും INMO സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ആശുപത്രികളിലെ വിട്ടൊഴിയാത്ത തിരക്ക് കാരണം അഡ്മിറ്റ് ആയ പലരോഗികളും അരക്ഷിതാവസ്ഥയിൽ ആണ് കഴിയുന്നത്.ഇവർക്ക് ആവശ്യത്തിന് സൗകര്യമൊരുക്കുക എന്നത് ലോക രോഗി സുരക്ഷാ ദിനത്തിൽ ഏറെ പ്രസക്തമായ കാര്യമാണ്.

ഇത്തരം അവസ്ഥകൾ ഉടലെടുക്കുമ്പോൾ രോഗികൾക്കൊപ്പം നഴ്‌സുമാരും മിഡ്‌വൈഫുമാരും കടുത്ത വെല്ലുവിളിയും മാനസിക സമ്മർദ്ദവും നേരിടുന്നുണ്ട്. അതിനാൽ ബജറ്റിനൊപ്പം 2022/2023 വിന്റർ പ്ലാൻ പ്രസിദ്ധീകരിക്കാൻ ആരോഗ്യ മന്ത്രി സ്റ്റീഫൻ ഡോണലിയോടും എച്ച്എസ്‌ഇയോടും INMO അഭ്യർത്ഥിച്ചു.

“2023-ലെ ബജറ്റിൽ നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും റിക്രൂട്ട്‌മെന്റിനും നിലനിർത്തലിനും സർക്കാർ അധിക പരിഗണന നൽകണമെന്നും INMO വക്താക്കൾ സൂചിപ്പിച്ചു.

രാജ്യം ശൈത്യകാലത്തേക്ക് കടക്കുമ്പോൾ , രോഗികളും നഴ്സുമാരും സുരക്ഷിതമായ അന്തരീക്ഷത്തിലാണ് ഉള്ളതെന്ന് ഉറപ്പാക്കാൻ ഇപ്പോൾ നടപടിയെടുക്കണം. അതിനായി ബജറ്റിൽ ആരോഗ്യ രംഗത്തിന് വലിയ പരിഗണന നല്കണമെന്ന് INMO വക്താക്കൾ ആവർത്തിച്ചു.

comments

Share this news

Leave a Reply

%d bloggers like this: