ഡബ്ലിനിൽ അബോർഷൻ വിരുദ്ധ പ്രകടനം, പിന്തുണയുമായി എത്തിയത് വൻ ജനാവലി

ഡബ്ലിൻ നഗരത്തിൽ നടന്ന അബോർഷൻ വിരുദ്ധ പ്രകടനത്തിൽ പങ്കെടുത്തത് വൻ ജനാവലി. അയർലൻഡിൽ ഗർഭച്ഛിദ്രത്തിന് ബദലുകൾ കണ്ടെത്തണമെന്ന് സംഘാടകർ പറഞ്ഞു. നീല, പിങ്ക്, പച്ച, വെള്ള ബലൂണുകൾ കയ്യിലേന്തിയ പ്രതിഷേധക്കാർ “ഗർഭച്ഛിദ്രം കൊലപാതകമാണ് “, “അമ്മമാരെയും കുഞ്ഞുങ്ങളെയും രക്ഷിക്കുക ” തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴുകുകയും പ്ലക്കാർഡുകൾ ഉയർത്തി കാട്ടുകയും ചെയ്‌തു.

നിയമങ്ങളിൽ പുനപരിശോധന ആവശ്യമാണെന്നും.അമേരിക്കയിലെ കോടതി വിധിയടക്കം മുന്നോട്ട് വച്ച് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു

ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന സാഹചര്യങ്ങളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഗർഭച്ഛിദ്രം നിഷേധിക്കുന്ന കേസുകൾ ഉയർന്നതിനെ തുടർന്ന് , 2018-ൽ അയർലൻഡിൽ അബോർഷൻ നിരോധനം നീക്കിയിരുന്നു.

കർശനമായ ഗർഭഛിദ്ര നിയമങ്ങൾ ഉദാരവൽക്കരിച്ചതിന് ശേഷം അയർലണ്ടിൽ ഗർഭത്തിൻറെ ആദ്യ 12 ആഴ്ചകളിലും പിന്നീട് ഗർഭാവസ്ഥയിലും സ്ത്രീയുടെ ജീവൻ അപകടത്തിലാകുന്ന സന്ദർഭങ്ങളിലോ അല്ലെങ്കിൽ കുഞ്ഞിന് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ള അസാധാരണ സാഹചര്യങ്ങളിലും ഗർഭഛിദ്രത്തിന് അനുവാദം നൽകിയിരുന്നു.

comments

Share this news

Leave a Reply

%d bloggers like this: