ഈ തവണത്തെ ബജറ്റിന്റെ ലക്ഷ്യം ജനങ്ങളുടെ പോക്കറ്റിൽ കൂടുതൽ പണം എത്തിക്കുകയെന്ന് – ലിയോ വരദ്കർ

ഈ വർഷത്തെ ബജറ്റിന്റെ പ്രധാന ലക്ഷ്യം “ആളുകളുടെ പോക്കറ്റിൽ കൂടുതൽ എത്തിക്കുകയെന്നതും ഗാർഹിക ബില്ലുകൾ ജനങ്ങളിലേൽപ്പിക്കുന്ന ഭാരം കുറയ്ക്കുകയെന്നതുമാണെന്ന് അയർലൻഡ് ഉപപ്രധാനമന്ത്രി ലിയോ വരദ്കർ.

ഒരു കുടുംബ ബജറ്റ് താളം തെറ്റാതിരിക്കാനും പണം സേവ് ചെയ്യാനും മൂന്ന് ഘടകങ്ങൾ നിർണായകമാണ്, “നിങ്ങൾക്ക് ലഭിക്കുന്ന വരുമാനം , നികുതിക്ക് ശേഷം കയ്യിലുണ്ടാകുന്ന പണം, പിന്നെ ചെലവുകൾ. ഈ മൂന്ന് ഘടങ്ങളിലും സ്വാധിനം ചെലുത്താൻ പുതിയ ബജറ്റിൽ സർക്കാർ കാര്യമായി ഇടപെടും. ഇതുവഴി വിലക്കയറ്റത്തിൽ പൊറുതി മുട്ടുന്ന ജനങ്ങളെ സഹായിക്കാൻ സർക്കാരിന് സാധിക്കുമെന്ന് വരദ്കർ അഭിപ്രായപ്പെടുന്നു.

ശമ്പള വർദ്ധനയും നികുതി കുറയ്ക്കലും, ശിശു സംരക്ഷണം പോലുള്ള ജനങ്ങളുടെ വലിയ ചെലവുകൾ കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉയർന്ന പണപ്പെരുപ്പമുള്ള സമയത്ത് ജനങ്ങൾക്ക് താങ്ങാവാൻ മൂന്ന് പദ്ധതികൾ വിഭാവനം ചെയ്യാൻ സർക്കാരിന് ലക്ഷ്യമുണ്ട്.

ഒന്നാമത്തേത് ഒന്ന് സർക്കാർ പിന്തുണയുള്ള കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പയാണ്, മഹാമാരി , ബ്രെക്‌സിറ്റ് സമയത്ത് ,ഉണ്ടായിരുന്നതിന് സമാനമായിരിക്കും ഇത്. അതിന് സർക്കാരിന് കമ്മീഷന്റെ പിന്തുണയുണ്ട്, അതേസമയം ഡെയിലിൽ നിയമനിർമ്മാണം ആവശ്യവുമാണ്.

“രണ്ടാമത്തേത് ഒരു ഗ്രാന്റ് സ്‌കീമാണ്, ഇതിനും കമ്മീഷൻ അംഗീകാരമുണ്ട്. ഉയർന്ന ഊർജ്ജ വിലയുടെ ഫലമായി നഷ്ടം നേരിടുന്ന (ഉൽപ്പാദനമോ കയറ്റുമതിയോ ചെയ്യുന്ന) സ്ഥാപനങ്ങൾക്ക് ഒരു ഗ്രാന്റ് ആയിരിക്കും ഇത്.

വളരെ ഉയർന്ന ഊർജ്ജ ബില്ലുകൾ കാരണം ബുദ്ധിമുട്ടുന്ന റീട്ടെയിൽ, വിനോദം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ ബിസിനസുകളെ സഹായിക്കുന്നതിന് ഗവൺമെന്റ് ബ്രിഹത് പദ്ധതി തയ്യാറാക്കുമെന്നും വരദ്കർ സൂചന നൽകി. ഉയർന്ന ഊർജ്ജ ചെലവ് നേരിടുന്നതിനാൽ ഫാമുകൾക്കും സഹായം നൽകേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Share this news

Leave a Reply

%d bloggers like this: