ഡബ്ലിനിൽ കാർ ഡ്രൈവർമാരുടെ ‘അഭ്യാസ പ്രകടനം’ ; തടയാൻ ചെന്ന ഗാർഡയുടെ വാഹനത്തിൽ കാർ ഇടിപ്പിച്ചു

ഡബ്ലിനിലെ Cherry Orchard ല്‍ അപകടകരമായ രീതിയില്‍ കാറോടിച്ചത് ചോദ്യം ചെയ്ത ഗാര്‍ഡയുടെ വാഹനത്തിന് നേരെ കാറിടിച്ച് കയറ്റി ഡ്രൈവറുടെ അതിക്രമം. തിങ്കളാഴ്ച വൈകുന്നേരം 7.30 ഓടെയായിരുന്നു സംഭവമുണ്ടായത്.

Cherry Orchard ലെ റോഡില്‍ നിരവധി വാഹനങ്ങള്‍ അപകടകമായ രീതിയില്‍ ഓടിക്കുന്നതായി ഗാര്‍ഡയ്ക്ക് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് അവിടേക്ക് എത്തിയ ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്താനായി ഇവരോട് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ അനുസരിച്ചില്ല. ഇതിന് ശേഷമാണ് കൂട്ടത്തിലെ ഒരു കാര്‍ ഗാര്‍ഡയുടെ വാഹനത്തിലേക്ക് രണ്ട് തവണ ഇടിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് പരിക്കുകളൊന്നുമില്ലെന്ന് ഗാര്‍ഡ അറിയിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാകപമായ രീതിയില്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിച്ചിരുന്നു. കാറുകളുടെ അഭ്യാസപ്രകടനം റോഡില്‍ നടക്കുമ്പോള്‍ നിരവധി പേര്‍ കാഴ്ച്ചക്കാരായി നില്‍ക്കുന്നതും, കയ്യടിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. ഗാര്‍ഡയുടെ വാഹനത്തിന് നേര്‍ക്ക് മനപൂര്‍വ്വം വന്ന് ഇടിക്കുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വളരെ അപമാനകരമായ സംഭവമാണ് Cherry Orchard ല്‍ നടന്നെതന്ന് ഗാര്‍ഡ കമ്മീഷണര്‍ Drew Harris പ്രതികരിച്ചു, ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ അനുകരിക്കാന്‍ പാടില്ലെന്നും, ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകള്‍ ഇത് അനുകരിക്കുന്നത് തടയാന്‍ പബ്ലിക് ഓർഡർ യൂണിറ്റിനെ Cherry Orchard ഏരിയയിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ ഗാര്‍ഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവരും, ദൃശ്യങ്ങള്‍ കൈവശമുള്ളവരും ഗാര്‍ഡയെ സമീപിക്കണമെന്ന് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: