ടി20 ലോകകപ്പിനുള്ള അയർലൻഡ് ടീമിനെ പ്രഖ്യാപിച്ചു, ഇന്ത്യൻ വംശജൻ സിമി സിങ് ടീമിൽ

അടുത്ത മാസം ഓസ്‌ട്രേലിയൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള അയർലൻഡ് ടീമിനെ പ്രഖ്യാപിച്ചു.സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ച 15 അംഗ ടീമിനെ നയിക്കുന്നത് Andrew Balbirnie ആണ്, അതേസമയം ഉപനായകനായി Paul Stirling ഉം ടീമിലുണ്ട്.

സ്വന്തം തട്ടകത്തിൽ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ തകർപ്പൻ വിജയത്തിന് പിന്നാലെ മുഖ്യ പരിശീലകൻ ഹെൻറിച്ച് മലാന്റെ നേതൃത്വത്തിൽ ആവും ടീം ഓസ്‌ട്രേലിയയിലേക്ക് തിരിക്കുക. ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ കടുത്ത പോരാട്ടം കാഴ്ച വച്ച ഐറിഷ് ടീം ഈ തവണ ഏത് ടീമിനും ഭീഷണി ആവുമെന്നുറപ്പാണ്.

Andy McBrine ന് പകരം ഇന്ത്യന്‍ വംശജനായ ഐറിഷ് ഓള്‍റൗണ്ടര്‍ സിമി സിങിനെ ടീമിൽ ഉൾപ്പെടുത്തിയത് ഇന്ത്യൻ ആരാധകരയെയും ആവേശത്തിലാഴ്ത്തിയിട്ടുണ്ട് .Right Arm Off Break ബൗളറായ സിമി സിങ് ഇതുവരെ 33 ഏകദിനങ്ങളിലും, 47 ടി-20 മത്സരങ്ങളിലും അയര്‍ലന്‍ഡിന് വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. ഏകദിനത്തില്‍ 37 വിക്കറ്റുകളും, ടി-20 യില്‍ 41 വിക്കറ്റുകളുമാണ് സിമി സിങ് ഐറിഷ് ടീമിന് വേണ്ടി ഇതിനകം നേടിയിട്ടുണ്ട് . ബാറ്റിങ്ങിലും മികവാര്‍ന്ന പ്രകടനം പുറത്തെടുക്കാറുള്ള താരം ദക്ഷിണാഫ്രിക്കക്കെതിരെ എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങി സെഞ്ച്വറി നേടിക്കൊണ്ട് റെക്കോഡ് നേട്ടവും സ്വന്തമാക്കിയിരുന്നു.

Andrew Balbirnie (C), Paul Stirling (vice-captain), Mark Adair, Curtis Campher, Gareth Delany, George Dockrell, Stephen Doheny, Fionn Hand, Josh Little, Barry McCarthy, Conor Olphert, Simi Singh, Harry Tector, Lorcan Tucker, Craig Young

comments

Share this news

Leave a Reply

%d bloggers like this: