വീട്ടുടമസ്ഥരുടെ വാടക വരുമാനത്തിൻ മേലുള്ള നികുതി 25% ആക്കണമെന്ന് ആവശ്യപ്പെട്ട് പ്രോപ്പർട്ടി ഉടമകളുടെ സംഘടനകൾ

വാടക വരുമാനത്തിൻ മേലുള്ള നികുതിനിലവിലെ 55 % ത്തിൽ നിന്ന് 25% ആക്കണമെന്ന് ആവശ്യപ്പെട്ട് അയർലൻഡിലെ പ്രോപ്പർട്ടി ഉടമകളുടെ സംഘടനയായ IPOA (Irish Property Owners Association).

പ്രോപ്പർട്ടികൾ വാടകയ്ക്ക് കൊടുക്കുന്ന ഉടമകൾ വിപണിയിൽ നിന്ന് പുറത്താകാതിരിക്കാൻ വരുന്ന ബജറ്റിൽ വാടക വരുമാനത്തിൽ മേലുള്ള നികുതി 25 ശതമാനമായി പരിഷ്കരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

നികുതി നിരക്ക് കുറയ്ക്കുന്നത് പ്രോപ്പർട്ടി ഉടമകളെ വിപണിയിൽ നിലനിർത്താനും പുതിയ നിക്ഷേപം വരുന്നതിനും സഹായകമാകുമെന്ന് Institute of Professional Auctioneers and Valuers (IPAV) യും അഭിപ്രായപ്പെട്ടു.

നികുതി നിരക്ക് കുറയ്ക്കുമ്പോൾ സർക്കാരിന് നഷ്ടപ്പെടുന്ന വരുമാനം നിക്ഷേപ ഫണ്ടുകളും റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകളുടെ (REITs) സ്പെക്ട്രവും വിശാലമാക്കുന്നതിലൂടെ നികത്താമെന്ന് പ്രസ്തുത സംഘടനകൾ അവകാശപ്പെടുന്നു.

ഈ വർഷം ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം അയർലൻഡിലെ 3,000-ലധികം വീട്ടുടമസ്ഥർ തങ്ങളുടെ വാടകക്കാർക്ക് എവിക്ഷൻ നോട്ടീസ് അയച്ചതായി സംഘടനകൾ വ്യക്തമാക്കി – കഴിഞ്ഞ വർഷം ഇതേകാലയളവിൽ അയച്ചതിന്റെ ഇരട്ടിയിലധികമാണെന്നും ഇതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അതിനാൽ വാടക വിപണിയിലെ ചെറുകിട ഭൂവുടമകളെ സഹായിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.

ഭവന പ്രതിസന്ധി നേരിടുന്ന അയർലൻഡിൽ സ്വകാര്യ വാടക വിപണിക്ക് പ്രധാന പങ്ക് വഹിക്കാനുൻണ്ടെന്ന് ഹൗസിങ് കമ്മിറ്റി ഡെപ്യൂട്ടി ചെയർ പേഴ്സൺ സ്റ്റീവൻ മാത്യൂസ് പറഞ്ഞു.

“പ്രെഷർ സോണുകൾക്ക് പുറത്തുള്ള വാടക വർധന, വാടകയ്ക്ക് ലഭ്യമായ വസ്തുവകകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ്,എവിക്ഷൻ നോട്ടീസുകളുടെ വർധന, വസ്തുവകകൾ വിറ്റ് വിപണിയിൽ നിന്ന് പുറത്തുപോകുന്ന ഭൂവുടമകളുടെ എണ്ണം എന്നീകാര്യങ്ങൾ ഭവന പ്രതിസന്ധിക്ക് ആഴം കൂട്ടുമെന്നാണ് വിദഗ്‌ദ്ധരുടെ അനുമാനം..

Share this news

Leave a Reply

%d bloggers like this: