യു. എൻ സുരക്ഷാ സമിതിയിലെ റഷ്യയുടെ സ്ഥിരാംഗത്വത്തിനെതിരെ അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ

ഉക്രൈനില്‍ അധിനിവേശം നടത്തിയ റഷ്യ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി സ്ഥിരാംഗമായി തുടരാന്‍ അര്‍ഹരല്ലെന്ന് അയര്‍ലന്‍ഡ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. യു.എന്‍ സമ്മേളത്തിനായി ന്യൂയോര്‍ക്കിലെത്തിയ മീഹോള്‍ മാര്‍ട്ടിന്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് റഷ്യയുടെ സുരക്ഷാസമിതി അംഗത്വത്തെ ചോദ്യം ചെയ്തത്.

യുദ്ധങ്ങള്‍ തടയുന്നതിനും, സമാധാനം സ്ഥാപിക്കുന്നതിനുമായി പ്രതിജ്ഞാബദ്ധമായ യു.എന്‍ സുരക്ഷാ സമിതിയുടെ പ്രവര്‍ത്തനവും, റഷ്യയുടെ നിലപാടുകളും ഒരിക്കലും പൊരുത്തപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു. സകല വ്യവസ്ഥകളും ലംഘിച്ചുകൊണ്ട് യുദ്ധം ചെയ്ത റഷ്യയുടെ രീതികളെയും മീഹോള്‍ മാര്‍ട്ടിന്‍ ശക്തമായി വിമര്‍ശിച്ചു.

യു.എന്‍ പൊതുസഭയില്‍ റഷ്യക്കെതിരെ ആഞ്ഞടിച്ചതിന് പിന്നാലെയാണ് പരസ്യമായി റഷ്യന്‍ നിലപാടുകളെ ചോദ്യം ചെയ്തുകൊണ്ട് പ്രധാനമന്ത്രി രംഗത്തുവന്നിരിക്കുന്നത്. ഉക്രൈനോടുള്ള റഷ്യയുടെ പെരുമാറ്റം ഒരു “rogue state” എന്ന രീതിയിലായിരുന്നുവെന്ന് പ്രധാനമന്ത്രി യു.എന്‍ പൊതുസഭയില്‍ പറഞ്ഞിരുന്നു. ഉക്രൈനിലെ കൂട്ടക്കുഴിമാടങ്ങളും, റഷ്യ ഉക്രൈനിലെ ആണവകേന്ദ്രങ്ങളെയും, പൌരന്‍മാരുടെയും സ്വത്തുക്കളും ലക്ഷ്യം വച്ചതുമടക്കം മീഹോള്‍ മാര്‍ട്ടിന്‍ യു.എന്‍ പൊതുസഭയില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.

Share this news

Leave a Reply

%d bloggers like this: