ഗാർഹിക പീഡനത്തിന് ഇരയായവർക്ക് അഞ്ച് ദിവസം വരെ ശമ്പളത്തോടുകൂടിയ അവധി നൽകുന്ന പുതിയ ബില്ലിന് അംഗീകാരം നൽകി ഐറിഷ് സർക്കാർ

ഗാര്‍ഹികപീഢനം അനുഭവിച്ചവര്‍ക്ക് അഞ്ച് ദിവസത്തെ ശമ്പളത്തോടുകൂടിയുള്ള ലീവ് നല്‍കുന്നതിനുള്ള The Work Life Balance ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ഡോക്ടറെ കാണുക, കോടതിയില്‍ ഹാജരാകുക, മറ്റ് കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കൽ എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ക്കായി ഈ ലീവുകള്‍ സഹായകമാകുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.

ഗാര്‍ഹികപീഢനം കാരണം ആളുകള്‍ക്ക് വരുമാനം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഈ ബില്‍ വഴി സാധിക്കുമെന്ന് Children, Equality, Disability, Integration and Youth വകുപ്പ് മന്ത്രി Roderic O’Gorman പറഞ്ഞു. ഗാര്ഡഹികപീഢനം അനുഭവിക്കുന്നവര്‍ ദാരിദ്ര്യത്തിലേയ്ക്ക് വഴുതിവീഴുന്നത് സ്ഥിരം സംഭവിക്കുന്നതാണെന്ന് പറഞ്ഞ അദ്ദേഹം, അതിന് ഒരു പരിധി വരെ തടയിടാന്‍ പുതിയ നീക്കത്തിലൂടെ സാധിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

ഇത് സംബന്ധിച്ച പുതിയ പോളിസികള്‍ രൂപീകരിക്കാന്‍ തൊഴില്‍ദാതാക്കള്‍ക്ക് സഹായവും, നിര്‍ദ്ദേശവും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. രണ്ട് വര്‍ഷത്തിന് ശേഷം ഈ നിയമം എത്തരത്തില്‍ സമൂഹത്തിന് ഉപകാരപ്രദമായി എന്ന് പരിശോധിക്കുകയും ചെയ്യും.

ന്യൂസിലാന്റില്‍ നേരത്തെ തന്നെ ഇത്തരത്തിലുള്ള നിയമം പ്രാബല്യത്തിലുണ്ട്. അത് ആ രാജ്യത്തിന് ഗുണം ചെയ്‌തെന്ന് മന്ത്രി O’Gorman ചൂണ്ടിക്കാട്ടി. യൂറോപ്പില്‍ ഈ നിയമം നടപ്പിലാക്കുന്ന ആദ്യ രാജ്യമാണ് അയര്‍ലണ്ട്.

കുടുംബസൗഹൃദമായ തൊഴില്‍സംസ്‌കാരം സൃഷ്ടിക്കുന്നതിലും, സ്ത്രീസൗഹൃദ തൊഴിലിടം നിര്‍മ്മിക്കുന്നതിലും പ്രധാന ചുവടുവയ്പ്പാണ് ഈ ബില്ലെന്നും മന്ത്രി പറഞ്ഞു.

രക്ഷിതാക്കള്‍ അടക്കമുള്ളവരെ പരിചരിക്കുന്നതിന്റെ സൗകര്യത്തിനായി സൗകര്യപ്രദമായ തൊഴില്‍സമയം ഒരുക്കിത്തരാന്‍ അനവദിക്കുന്ന തരത്തിലുള്ള ഒരു ബില്ലും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ജോലിക്കിടെ കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ ആറ് മാസക്കാലം അമ്മമാര്‍ക്ക് ചെറിയ ഇടവേളകള്‍ നല്‍കുന്നത് രണ്ട് വര്‍ഷക്കാലത്തേയ്ക്ക് നീട്ടുകയും ചെയ്യും.

Share this news

Leave a Reply

%d bloggers like this: