‘ഇന്ന് നിർണ്ണായകം’; ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ട്വന്റി-ട്വന്റി ഇന്ന്; ജയിക്കുന്ന ടീമിന് പരമ്പര

ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി-ട്വന്റി പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് ഹൈദരബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കും. ആദ്യരണ്ട് മത്സരങ്ങളില്‍ ഓരോ മത്സരങ്ങള്‍ വീതം വിജയിച്ച ഇരുടീമുകള്‍ക്കും പരമ്പര നേടാന്‍ ഇന്നത്തെ മത്സരത്തിലെ വിജയം അനിവാര്യമാണ്.ഇന്ത്യന്‍ സമയം രാത്രി 7 മണിക്കാണ് മത്സരം.

ഇന്ത്യയുടെ ബാറ്റിങ് നിര മികച്ച ഫോമിലാണെങ്കിലും, ബൗളിങ് നിരയുടെ മോശം പ്രകടനം ടീമിന് തലവേദയാണ്. നിലവില്‍ അക്സര്‍ പട്ടേല്‍ മാത്രമാണ് മികച്ച ബൗളിങ് പ്രകടനം കാഴ്ചവയ്ക്കുന്നത്. പരിക്കിന് ശേഷം മടങ്ങിയെത്തിയ ജസപ്രീത് ബൂംറ ടീമിന് ഊര്‍ജ്ജമാവുമെന്നാണ് പ്രതീക്ഷ. ഡെത്ത് ഓവറുകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ബൂംറയുടെ പ്രകടനം ഇന്നത്തെ മത്സരത്തില്‍ നിര്‍ണ്ണയകമാവും.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച രീതിയില്‍ സ്കോര്‍ ചെയ്തെങ്കിലും 4 വിക്കറ്റിന് ഇന്ത്യ ഓസീസിനോട് പരാജയപ്പെട്ടിരുന്നു. എട്ടോവറാക്കി ചുരുക്കിയ രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന് ഇന്ത്യ ആസ്ത്രേലിയയെ പരാജയപ്പെടുത്തുകയും ചെയ്തു. ഇന്നത്തെ മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കുന്നതിലൂടെ വരാനിരിക്കുന്ന ടി-20 ലോകകപ്പിനെ‍ കുടുതല്‍ ആത്മവിശ്വാസത്തോടെ സമീപിക്കാന്‍ ഇന്ത്യക്ക് കഴിയും.

comments

Share this news

Leave a Reply

%d bloggers like this: