ഫുട്ബോൾ മേളയ്ക്കായി വാട്ടർഫോർഡ് ഒരുങ്ങുന്നു …

കോവിഡ് എന്ന മഹാമാരിക്കു മുന്നിൽ ലോകം പകച്ചു നിന്നപ്പോൾ ജീവിതത്തിലെ വിലയേറിയ മൂന്നു വർഷങ്ങളാണ് മാനവരാശിക്ക് നഷ്ടമായത്. അതിൽ ഏറ്റവും കുടുതൽ നഷ്ടം സംഭവിച്ചത് പ്രവാസികൾക്കായിരിക്കും. നാടും വീടും വിട്ട് പ്രവാസ ലോകത്തേക്ക് ചേക്കേറുന്ന ഓരോരുത്തർക്കും മനം മടുപ്പിക്കുന്ന ജോലിത്തിരക്കുകൾക്കും വ്യക്തിപരമായ പ്രയാസങ്ങൾക്കുമിടയിൽ ഏക ആശ്വാസം കൂട്ടായ്മകളായിരുന്നു. സാമൂഹ്യ അകലം പാലിച്ച് കോവിഡിനെ പ്രതിരോധിക്കുമ്പോൾ മനസ്സും നമ്മളറിയാതെ അകന്നു മാറുകയായിന്നു. സാമൂഹിക ജീവിതം ഒട്ടൊക്കെ സാധ്യമായ ഈ സാഹചര്യത്തിൽ ലോകത്തെയും ഏറ്റവും ജനപ്രിയമായ വിനോദമായ ഫുട്ബോൾ മൽസരങ്ങൾ സംഘടിപ്പിച്ച് കൊണ്ട് വാട്ടർ ഫോർഡ് ടൈഗേർസ് അയർലണ്ടിലെ പ്രവാസികളെ ഒരിക്കൽ കൂടി ഒന്നിച്ച് കൂട്ടുകയാണ്.

2022 ഒക്ടോബർ 23 ന് ഞാറാഴ്ച ബാലിഗണ്ണർ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് 7 എ സൈഡ് ഫുട്ബോൾ ഫെസ്റ്റിവൽ അരങ്ങേറും.അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനഞ്ചോളം ടീമുകൾ 30 വയസ്സിന് താഴെയും 30 വയസ്സിന് മുകളിലുമള്ള രണ്ട് വിഭാഗങ്ങളിൽ മൽസരിക്കും. രാവിലെ 8 മണിക്ക് ആരംഭിച്ച് വൈകീട്ട് 7 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് മൽസരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

comments

Share this news

Leave a Reply

%d bloggers like this: