കൗണ്ടി Kildare യിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

കൗണ്ടി Kildare യിൽ കാറിടിച്ചതിനെത്തുടർന്ന് 20 വയസ്സുള്ള കാൽനടയാത്രക്കാരൻ മരിച്ചു.
നാസിന് സമീപം M7 മോട്ടോർവേയിൽ ജംഗ്ഷൻ 11 നും ജംഗ്ഷൻ 10 നും ഇടയിൽ ഇന്നലെ പുലർച്ചെ 4 മണിക്ക് ആണ് സംഭവം നടന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരണപ്പെട്ടതായി സ്ഥിരീകരിച്ചു .

അതേസമയം അപകടത്തിന് കാരണമായ ഒരു കാറിലുണ്ടായിരുന്നവർക്ക് പരിക്കില്ലെന്ന് ഗാർഡ പറഞ്ഞു.

ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി റോഡ് അടച്ചത് ഇന്ന് വീണ്ടും തുറന്നിട്ടുണ്ട്. സംഭവത്തിന്റെ സാക്ഷികൾ മുന്നോട്ട് വരാൻ ഗാർഡ അഭ്യർത്ഥിച്ചിട്ടുണ്ട്, ഗാർഡയും എമർജൻസി സർവീസുകളും രംഗത്ത് വരുന്നതിന് മുൻപ് സംഭവ സ്ഥലത്തു ഉണ്ടായിരുന്നവരോട് ഗാർഡ വീഡിയോ ദൃശ്യങ്ങൾ ഉണ്ടെങ്കിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: