മൂന്നാം ടി- 20 യിൽ ഇന്ത്യക്ക് ജയം,പരമ്പര

ഓസ്ട്രേലിയയ്ക്കെതിരായ ടി-20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യക്ക് ആവേശ്വോജ്ജല വിജയം. ആറ് വിക്കറ്റുകള്‍ക്കാണ് കംഗാരുപ്പടയെ ഇന്ത്യ തുരത്തിയത്. ഓസീസ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം വെറും ഒരു ബോള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. സൂര്യകുമാര്‍ യാദവാണ് ഈ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച അക്സര്‍ പ്ട്ടേല്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്കാരത്തിനും അര്‍ഹനായി.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് കാമറൂണ്‍ ഗ്രീനിന്റെയും, ടിം ഡേവിഡിന്റെയും ബാറ്റിങ് പ്രകടനത്തിന്റെ മികവിലായിരുന്നു 186 റണ്‍സ് നേടിയത്. വെറും 21 പന്തുകളില്‍ നിന്നും ഗ്രീന്‍ 52 റണ്‍സുകളും, 27 പന്തുകളില്‍ നിന്നും ടിം ഡേവിഡ് 54 റണ്‍സുകളാണ് നേടിയത്. ഏഴു വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഇന്ത്യക്ക് വേണ്ടി അക്സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റുകളും, ഭുവനേശ്വര്‍ കുമാര്‍, ചഹല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ്മാന്‍ കെ,എല്‍ രാഹുലിന്റെ വിക്കറ്റ് ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായി . വെറും 1 റണ്‍സ് മാത്രമാണ് രാഹുല്‍ നേടിയത്. സ്കോര്‍ 30 ല്‍ നില്‍ക്കെ നായകന്‍ രോഹിത് ശര്‍മയും പുറത്താവുകയായിരുന്നു. എന്നാല്‍ വിരാട് കോലിയും, സൂര്യകുമാര്‍ യാദവും ചേര്‍ന്ന് പടുത്തുയര്‍ത്തിയ വമ്പന്‍ കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. വെറും 36 പന്തുകളില്‍ നിന്നും സൂര്യകുമാര്‍ 69 റണ്‍സുകള്‍ നേടിയപ്പോള്‍ 48 പന്തുകളില്‍ നിന്നുമാണ് കോലി 69 റണ്‍സ് അടിച്ചുകൂട്ടിയത്. സ്കോര്‍ 134 ല്‍ നില്‍ക്കെ സൂര്യകുമാര്‍ യാദവ് പുറത്തായെങ്കിലും കോലിയുമായി ചേര്‍ന്ന് ഹാര്‍ദിക് പാണ്ഢ്യ മികച്ച ഇന്നിങ്സ് പടുത്തുയര്‍ത്തി. സ്കോര്‍ 182 ല്‍ നില്‍ക്കെ കോലിയും പുറത്തായെങ്കിലും അവസാന ഓവറിലെ സമ്മര്‍ദ്ദം മറികടന്ന് പാണ്ഡ്യ ഇന്ത്യക്ക് വേണ്ടി വിജയ റണ്‍സ് നേടി.

comments

Share this news

Leave a Reply

%d bloggers like this: