അയർലൻഡിൽ ആയിരത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഡോമിനോസ് പിസ

ആഗോള പിസ്സ റസ്റ്റോറന്റ് ഫ്രാഞ്ചൈസി ഭീമനായ ഡോമിനോസ് പിസ അയർലൻഡിൽ 1000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങുന്നു. രാജ്യത്തെ 88 സ്റ്റോറുകളിലുള്ള ഒഴിവുകളിലേക്ക് ആൾക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് സ്ഥാപനം തിങ്കളാഴ്ച പ്രഖ്യാപിച്ചു.

ഡെലിവറി ഡ്രൈവർമാർ, ഇൻ-സ്റ്റോർ ജോലിക്കാർ, പിസ്സ നിർമ്മാതാക്കൾ എന്നിവയുൾപ്പെടെ വിവിധ തസ്തികകളിലേക്ക് ഡൊമിനോസ് രാജ്യമെമ്പാടും റിക്രൂട്ട്മെന്റ് ചെയ്യും.

ജീവിതച്ചെലവ് പ്രതിസന്ധിയിൽ പോലും ടേക്ക്അവേകളിൽ കുറവുണ്ടാകുമെന്ന ആശങ്കയില്ലെന്ന് ഡൊമിനോസ് പിസ്സ ഗ്രൂപ്പ് അയർലണ്ടിന്റെ സിഇഒ സ്കോട്ട് ബുഷ് പറയുന്നു. 2022 ഫിഫ ലോകകപ്പ് അടുത്തിരിക്കെ, ഈ വരുന്ന ശൈത്യകാലത്ത് 700,000 പിസ്സകൾ ചിലവാകുമെന്ന് കമ്പനി അവകാശപ്പെടുന്നു .

ഫുട്ബാൾ മാമാങ്കം നടക്കാനിരിക്കെ ഡോമിനോസ് സ്റ്റോറുകളിൽ തിരക്കേറുന്നതിനാൽ അയർലണ്ടിലുടനീളം തങ്ങൾക്ക് 1,000 പുതിയ ജോലിക്കാരെ ആവശ്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിലവസരങ്ങൾ തേടുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് അനുയോജ്യമായേക്കാവുന്ന ഫ്ലെക്സിബിൾ ഇൻ-സ്റ്റോർ, കോൺട്രാക്ട് ഡ്രൈവർ റോളുകൾ ലഭ്യമാകുമെന്നും കമ്പനി പറയുന്നു.

Share this news

Leave a Reply

%d bloggers like this: