നഴ്സിങ് മേഖലയ്ക്കായി കൊച്ചിയിൽ യുകെ എംപ്ലോയ്മെന്റ് ഫെസ്റ്റ്, NHS പാർട്ണറുമായി കേരള സർക്കാർ ധാരണാപത്രം ഒപ്പുവച്ചു ; 3000 ഹെൽത്ത് കെയർ പ്രൊഫെഷനലുകളെ റിക്രൂട്ട് ചെയ്തേക്കും

ഇംഗ്ലണ്ടിലെ National Health Service പങ്കാളിയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച് കേരളസർക്കാർ. കേരളത്തിലേക്ക് നിക്ഷേപം സമാഹരിക്കുന്നതിനായുള്ള യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി യുകെയിൽ എത്തിയ കേരള സർക്കാർ പ്രതിനിധി സംഘമാണ് ലണ്ടനിൽ ഒരു NHS പങ്കാളിയുമായി ധാരണാപത്രം ഒപ്പുവച്ചത്.

കേരള സർക്കാരും Humber and North Yorkshire Health and Care പങ്കാളിയായ നാവിഗോയും തമ്മിലാണ് ധാരണാപത്രം, ഇതുവഴി കേരളത്തിൽ നിന്ന് യുകെയിലേക്കുള്ള നഴ്സുമാരടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ കുടിയേറ്റം സുഗമമാകുമെന്നാണ് കണക്കുകൂട്ടൽ.

“യുകെയിലേക്ക് വിദഗ്ദ്ധരായ ഹെൽത്ത് കെയർ സ്റ്റാഫിന്റെ റിക്രൂട്ട്മെന്റ് സുഗമമാക്കുന്നതിനാണ് ഈ ധാരണാപത്രം . വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ഈ നീക്കമെന്നും .പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ നോർക്ക റൂട്ട്‌സിന്റെ സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി വ്യക്തമാക്കി.

2022 നവംബർ പകുതിയോടെ റിക്രൂട്ട്മെന്റിന്റെ ആദ്യഘട്ടം ആരംഭിക്കും , യൂ കെയിൽ നിന്നും അറുപത് പ്ലെയ്‌സ്‌മെന്റ് ഓഫീസർമാർ കൊച്ചിയിൽ വരുകയും ഒരാഴ്ചത്തേക്ക് കൊച്ചിയിൽ യുകെ ജോബ് ഫെസ്റ്റ് നടത്തുകയും ചെയ്യും. പ്രധാനമായും ഡോക്ടർമാരും നഴ്സുമാരും സപ്പോർട്ട് സ്റ്റാഫും ഉൾപ്പെടെ 3,000-ത്തോളം പ്രൊഫഷണലുകളെ ഇതുവഴി റിക്രൂട്ട് ചെയ്യുമെന്നാണ് പ്രഥമിക വിവരം.

മുഖ്യമന്ത്രി പിണറായി വിജയൻ, നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി രാമകൃഷ്ണൻ, നോർക്ക റൂട്ട്‌സ് സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. നാവിഗോ ഇന്റഗ്രേറ്റഡ് കെയർ പാർട്ണർഷിപ്പിനെ പ്രതിനിധീകരിച്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും സ്ഥലത്ത് എത്തി.

Share this news

Leave a Reply

%d bloggers like this: