അയർലൻഡിൽ Stamp 1G -യിൽ അഞ്ചു വർഷം പൂർത്തിയായവർക്ക് Stamp-4 വിസയ്ക്കും ഐറിഷ് പൗരത്വത്തിനും അപേക്ഷ നൽകാം

അയര്‍ലന്‍ഡിലെ മലയാളികള്‍ക്ക് സന്തോഷവാ‍ര്‍ത്ത. Stamp 1G വിസയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയായ Critical Skills Employment Permit(CSEP) ഹോള്‍ഡര്‍മാരുടെയും, State on Hosting Agreements ല്‍ ഉള്ള ഗവേഷകരുടെയും പങ്കാളികള്‍ക്ക് Stamp-4 വിസയ്ക്കും, ഐറിഷ് പൗരത്വത്തിനും അപേക്ഷ നല്‍കാം. Stamp 1G യില്‍ തുടര്‍ന്ന് 5 വര്‍ഷം പൂര്‍ത്തിയാക്കിയ മലയാളികളടക്കമുള്ള നിരവധിയാളുകള്‍ക്ക് ഉപകാരപ്രദമാവുന്നതാണ് നിലവിലെ മാറ്റം.

എന്താണ് Stamp 1G

പ്രധാനമായും അയര്‍ലന്‍ഡില്‍ സ്റ്റാമ്പ് -2 വിസയില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും, CSEP ഹോള്‍ഡര്‍മാരുടെയും, State on Hosting Agreements ല്‍ ഉള്ള ഗവേഷകരുടെയും പങ്കാളികള്‍ക്കുമാണ് Stamp 1G വിസയ്ക്ക് അര്‍ഹതയുള്ളത്.

അയര്‍ലന്‍ഡില്‍ ബിരുധപഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് Third Level Graduate Programme പ്രകാരം ജോലി ജോലി ചെയ്യാന്‍ അനുവദിക്കുന്ന വിസയാണ് Stamp 1G. സാധാരണ ഗതിയില്‍ ഒരു വര്‍ഷവും, മാസ്റ്റേഴ്സ് ഡിഗ്രീ പൂര്‍ത്തിയാക്കിയവര്‍ക്ക് 2 വര്‍ഷവുമാണ് ഇതിന്റെ കാലാവധി.

ഈ വിസയില്‍ തുടരുന്നവര്‍ക്ക് അയര്‍ലന്‍ഡില്‍ മുഴുവന്‍ സമയ തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ കഴിയും. എന്നാല്‍ ബിസിനസുകള്‍ നടത്താനോ, സെല്‍ഫ് എംപ്ലോയ്ഡ് ആവാനോ അര്‍ഹതയുണ്ടാവില്ല. ഈ വിസ കാലാവധി പൂര്‍ത്തിയായ ശേഷവും അയര്‍ലന്‍ഡില്‍ ജോലി ചെയ്യാന്‍ താതപര്യപ്പെടുന്നവര്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റ് ആവശ്യമുള്ള ജോലികള്‍ കണ്ടേത്തേണം. പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് അനുവദിക്കുന്ന Stamp 1G വിസയുടെ നിബന്ധനകളും, വ്യവസ്ഥകളും Stamp 2 വിലേതിന് സമാനമായിരിക്കും.

അയര്‍ലന്‍ഡിലെ Critical Skills Employment Permit(CSEP) ഹോള്‍ഡര്‍മാരായവരുടെ പങ്കാളികളും, State on Hosting Agreements ല്‍ ഉള്ള ഗവേഷകരുടെ പങ്കാളികളുമാണ് Stamp 1G വിസയ്ക്ക് അര്‍ഹരായ മറ്റൊരു വിഭാഗം. ഈ വിസ വഴി എംപ്ലോയ്മെന്റ് പെര്‍മിറ്റ് ഇല്ലാതെ തന്നെ ജോലി ചെയ്യാന്‍ ഇവര്‍ക്ക് കഴിയും. കൂടാതെ രാജ്യത്ത് വിവിധ കോഴ്സുകള്‍ പഠിക്കാനും ഈ വിഭാഗത്തിലുള്ളവര്‍ക്ക് കഴിയും. എന്നാല്‍ മുന്‍പ് പറഞ്ഞതുപോലെ ബിസിനസ് സ്ഥാപനങ്ങള്‍ നടത്താനോ, സ്വയംതൊഴിലുകളില്‍ ഏര്‍പ്പെടാനോ ഇവര്‍ക്ക് അനുമതിയുണ്ടാവില്ല.

ഓരോ വര്‍ഷവും ഈ വിഭാഗത്തിലുള്ളവര്‍ Stamp 1G പെര്‍മിറ്റ് പുതുക്കേണ്ടതായി വരും. അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സ്റ്റാമ്പ് 4 വിസയ്ക്കായി അപേക്ഷ നല്‍കാം.

Share this news

Leave a Reply

%d bloggers like this: