ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഡബ്ലിൻ കൺവെൻഷനും വലിയ പെരുന്നാളും: അഭി. സഖറിയാസ് മോർ പീലക്സിനോസ് തിരുമേനിയുടെ പ്രധാന നേതൃത്വത്തിൽ

ഡബ്ലിൻ സെന്റ്‌ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ മുൻവർഷങ്ങളിൽ നടത്തിവരാറുള്ള ഡബ്ലിൻ കൺവെൻഷനും ഈ പള്ളിയുടെ കാവൽപിതാവായ ചാത്തുരുത്തിൽ പരിശുദ്ധ മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ ദുഖ്‌റോനൊ ‌പെരുന്നാളും 2022 നവംബർ മാസം 5, 6 (ശനി, ഞായർ) തിയ്യതികളിൽ രാത്മയിൻസിലുള്ള സെന്റ്‌ മേരീസ്‌ കോളേജ്‌ ചാപ്പലിൽ വെച്ച് (eircode D06CH79) ഭക്ത്യാദരപൂർവ്വം നടത്തുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു.

5 ാം തിയതി ശനിയാഴ്ച്ച വൈകിട്ട്‌ 5 മണിയ്ക്ക്‌ വലിയപെരുന്നാളിനു മുന്നോടിയായുള്ള കൊടിയേറ്റും 5.15 ന് സന്ധ്യാപ്രാർത്ഥനയും നടത്തപ്പെടുന്നു. തുടർന്ന് 6 മണിയ്ക്ക്‌ പരി. യാക്കോബായ സുറിയാനി സഭയുടെ ഇടുക്കി ഭദ്രാസനത്തിന്റെയും തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രത്തിന്റെയും ചുമതലയുള്ള അഭി. സഖറിയാസ് മോർ പീലക്സിനോസ് തിരുമേനി മുഖ്യ വചനസന്ദേശം നൽകുന്നു.

6 ആം തിയ്യതി വലിയപെരുന്നാൾ ദിവസം രാവിലെ 9 മണിയ്ക്ക്‌ പ്രഭാതനമസ്കാരവും 10 മണിയ്ക്ക് ‌അഭി. സഖറിയാസ് മോർ പീലക്സിനോസ് തിരുമേനിയുടെ കാർമ്മികത്വത്തിൽ വി. കുർബ്ബാനയും തുടർന്ന് 12.30 മണിയ്ക്ക് ‌പ്രദക്ഷിണവും ആശീർവ്വാദവും നേർച്ചവിളമ്പും നടത്തപ്പെടുന്നു. ഏവരെയും ഡബ്ലിൻ കൺവെൻഷനിലേക്കും വലിയപെരുന്നാളിലേയ്ക്കും കർതൃനാമത്തിൽ സ്വാഗതം ചെയ്യുന്നു.

വികാരി: റെവ. ഫാ. ജെനി ആൻഡ്രൂസ് 0894495599
സഹവികാരി: റെവ. ഫാ. ജിനു കുരുവിള 0892535391
ട്രസ്റ്റി: ശ്രീ. റെജി യോഹന്നാൻ 0899534023
സെക്രട്ടറി: ശ്രീ. സോജു പി മർക്കോസ് 0894408561

Share this news

Leave a Reply

%d bloggers like this: