കാബിനറ്റിന് നിർദ്ദേശം , അയർലൻഡിലെ നൈറ്റ്ക്ലബുകൾ പുലർച്ചെ 6 മണി വരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചേക്കും

കാബിനറ്റിന് മുമ്പാകെ പോകുന്ന പുതിയ നിർദ്ദേശങ്ങൾ പ്രകാരം അയർലൻഡിലെ നൈറ്റ്ക്ലബ്ബുകൾക്ക് രാവിലെ 6 മണി വരെ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി ഉണ്ടാവുമെന്ന് റിപ്പോർട്ട്.

അതേസമയം നൈറ്റ്ക്ലബുകളിൽ രാവിലെ 5 മണിക്ക് ശേഷം മദ്യം നൽകുന്നത് നിരോധിക്കും, “നിബന്ധനകൾക്ക് വിധേയമായി ക്ലബ് അടയ്ക്കുന്ന സമയം വരെ നൃത്തം തുടരാമെന്നും നിർദ്ദേശങ്ങളിൽ ഉണ്ട്.

രാജ്യത്ത് നിലവിലുള്ള പഴയ ലൈസൻസിങ് നിയമങ്ങൾ പരിഷ്കരിക്കാനുള്ള” ശ്രമത്തിന്റെ ഭാഗമാണ് നടപടികളെന്ന് നീതിന്യായ മന്ത്രി Helen McEntee വ്യക്തമാക്കി.

ഈ നിയമങ്ങളിൽ ചിലത് 19-ആം നൂറ്റാണ്ടിലേതാണ്, നിയമങ്ങളുടെ മൂന്നിൽ രണ്ട് ഭാഗവും 100 വർഷം മുമ്പ് നടപ്പിലാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷമാണ് ഈ നിയമങ്ങൾ നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ രാജ്യത്ത് ആരംഭിച്ചത്. മാറിക്കൊണ്ടിരിക്കുന്ന ജീവിതരീതികളും പ്രതിഫലിപ്പിക്കുന്ന” മദ്യം ലൈസൻസ് നിയമങ്ങൾ നടപ്പിലാക്കാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

നിശാക്ലബ്ബുകളുടെ സമയം നീട്ടി നൽകുന്ന നീക്കം അയർലണ്ടിന്റെ രാത്രികാല സംസ്കാരവും സമ്പദ്‌വ്യവസ്ഥയും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗമായി സർക്കാർ നോക്കിക്കാണുന്നു.

Share this news

Leave a Reply

%d bloggers like this: