ശ്രേയ ഘോഷാലിന്റെ ലൈവ് കൺസെർട്ട് , ഇന്ന് വൈകിട്ട് ഡബ്ലിനിൽ

അന്യഭാഷയിൽ നിന്നും വന്നു തന്റെ സ്വരമാധുരി കൊണ്ടു മലയാളക്കരയെ കീഴ്പ്പെടുത്തിയ ശ്രേയ ഘോഷാലിന്റെ ലൈവ് കൺസെർട്ട് ഇന്ന് ഡബ്ലിനിൽ . (ഒക്ടോബർ 29) ഇന്ന് വൈകിട്ട് ഏഴുമണിക്ക് . ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ വച്ചാണ് പരിപാടി നടക്കുക.

ഏത് ഭാഷയിൽ പാടിയാലും ഉച്ചാരണശുദ്ധി കൊണ്ടും ശബ്ദം കൊണ്ടും അത്ഭുതപ്പെടുത്തുന്ന ഗായികയാണ് ശ്രേയ ഘോഷാൽ അതിനാൽ താന്നെ ഇന്ത്യക്കാരുടെ പ്രിയ ഗായിക അയർലൻഡിൽ എത്തുമ്പോൾ സംഗീത പ്രേമികൾ ആവേശംകൊള്ളുമെന്ന് ഉറപ്പ്. മികച്ച ശബ്ദ സംവിധാനമാണ് സംഘാടകർ ലൈവ് കൺസെർട്ടിനായി ഒരുക്കിയിരിക്കുന്നത്.

അന്യഭാഷയിൽ നിന്നും വന്നു തന്റെ സ്വരമാധുരി കൊണ്ടു മലയാളക്കരയെ കീഴ്പ്പെടുത്തിയ ഗായികമാർ ഏറെ നമുക്കുണ്ടെങ്കിലും ശ്രേയ ഘോഷാൽ വാക്കുകളുടെ ഉച്ചാരണം കൊണ്ട് ഏവരെയും വിസ്മയിപ്പിച്ചിട്ടുണ്ട്.

ഇതിനകം ഇരുനൂറോളം അവാർഡ്കൾ സ്വന്തമാക്കിയ അനുഗ്രഹീത ഗായിക ശ്രേയാഘോഷാൽ മലയാളത്തിൽ മത്രമല്ല ഹിന്ദി ,ബംഗാളി ,തമിഴ്, തെലുങ്ക് ,കന്നട തുടങ്ങി 20 ഭാഷകളിലായി 3000 ത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: