ട്വന്റി 20 ലോകകപ്പ് : ടക്കറിന്റെ വെടിക്കെട്ട് വിഫലം ; ഓസ്ട്രേലിയ്ക്ക് എതിരെ അയർലൻഡിന് പരാജയം

ട്വന്റി 20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ ഓസ്ട്രേലിയക്ക് എതിരെ
അയർലൻഡിന് 42 റൺസിന്റെ പരാജയം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ 20 ഓവറില്‍ 5 വിക്കറ്റിന് 179 റണ്‍സെടുത്തു. ഓസീസിനായി അര്‍ധസെഞ്ചുറി നേടിയ നായകൻ ആരോണ്‍ ഫിഞ്ചാണ് ടോപ് സ്കോറര്‍. അയർലൻഡിനായി Barry McCarthy മൂന്നും , Joshua Little രണ്ടും വിക്കറ്റ് നേടി.

180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡ് 18.1 ഓവറിൽ 137 റൺസിന് ഓൾഔട്ടായി.
അർധ സെഞ്ചുറിയുമായി Lorcan Tucker ഒറ്റയ്ക്ക് പൊരുതിയെങ്കിലും പിന്തുണ നൽകാൻ ഐറിഷ് നിരയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. 48 പന്തുകൾ നേരിട്ട ടക്കർ ഒരു സിക്സും ഒമ്പത് ഫോറുമടക്കം 71 റൺസോടെ പുറത്താകാതെ നിന്നു.ഓസീസിനായി Pat Cummins,Glenn Maxwell, Mitchell Starc,Adam Zampa എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ നാലു മത്സരങ്ങളില്‍ നിന്ന് അഞ്ചു പോയന്റുമായി ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തെത്തി സെമി പ്രതിക്ഷകൾ നിലനിർത്തി.5 പോയിന്‍റുള്ള ന്യൂസിലൻഡാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്.

Share this news

Leave a Reply

%d bloggers like this: