ശൈത്യകാലത്തെ കോവിഡ്; അയർലൻഡിലെ ആശുപത്രികളിൽ സന്ദർശകർക്ക് നിയന്ത്രണം

കോവിഡ് കേസുകൾ പടരാതിരിക്കാൻ അയർലൻഡിലെ ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കുന്നതിൽ കർശന നിയന്ത്രണം തുടരുന്നു .ഭൂരിഭാഗം ഹോസ്പിറ്റലുകളും ഒരു രോഗിക്ക് ഒരു സന്ദർശകനെ മാത്രമേ അനുവദിക്കുന്നുള്ളൂ .സന്ദർശകരായി വരുന്ന കുട്ടികളെ പൂർണമായും നിരോധിച്ചിരിക്കുകയാണ് ഏറ്റവും പുതിയ Health Protection Surveillance Centre epidemiological റിപ്പോർട്ട് അനുസരിച്ച് അയർലണ്ടിൽ ഒക്ടോബർ 23 നും 29 നും ഇടയിൽ 1,986 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിൽ 426 പേർ ഹോസ്പിറ്റലിൽ ചികിത്സ തേടി, .കോവിഡ് -19 ന്റെ തുടക്ക സമയത്ത്‌ ഹെൽത്ത് കെയർ ജീവനക്കാർക്കും രോഗികൾക്കും വൈറസ് പടരുന്നത് തടയാൻ ആരംഭിച്ച സന്ദർശകർക്കുള്ള നിയന്ത്രണം, ശൈത്യകാലത്ത് കോവിഡ് -19 കേസുകൾ വർധിക്കാതിരിക്കാനാണ് രാജ്യത്തുടനീളം ഇപ്പോഴും നിയന്ത്രണങ്ങൾ തുടരുന്നത്.

ഹോസ്പിറ്റലിനുള്ളിൽ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം . കോവിഡ് -19 കേസുകളിൽ കുറവ് വന്നപ്പോൾ പല ഹോസ്പിറ്റലുകളും സന്ദർശകർക്കുള്ള നിയന്ത്രണം ഒഴിവാക്കിയിരുന്നു ശൈത്യകാലത്തെ കേസുകളുടെ വർധവ്‌ മുന്നിൽ കണ്ടാണ് നിയന്ത്രണം പുനരാരംഭിക്കാൻ കാരണം.ഫ്ലൂ, RSV കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് കേസുകളും വർധിച്ചാൽ രാജ്യത്തെ ആരോഗ്യ സംവിധാനത്തിൽ വലിയ സമ്മർദ്ദം ഉണ്ടാക്കിയേക്കും.

Share this news

Leave a Reply

%d bloggers like this: