അയർലൻഡിൽ ആയിരക്കണക്കിന് കുട്ടികൾക്ക് കേൾവി, കാഴ്ച പരിശോധനകൾ വൈകുന്നു, പരിഹാരവുമായി HSE

സ്കൂൾ സ്ക്രീനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന കേൾവി, കാഴ്ച പരിശോധനകൾക്കായി ആയിരക്കണക്കിന് കുട്ടികൾ കാത്തിരിക്കുന്നതായി റിപ്പോർട്ട്.

കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ കാരണം ആയിരക്കണക്കിന് കുട്ടികൾക്ക് സമയത്തുള്ള കേൾവി, കാഴ്ച പരിശോധനകൾക്കുള്ള അവസരം നഷ്ടമായിരുന്നു. ഇത്തരത്തിൽ അവസരം നഷ്‌ടമായ കുട്ടികൾക്ക് ഇപ്പോൾ HSE യുടെ നേതൃത്വത്തിൽ “ക്യാച്ച്-അപ്പ് പ്രോഗ്രാം” സംഘടിപ്പിക്കുന്നുണ്ട്.

സ്കൂൾ സ്ക്രീനിംഗ് പ്രോഗ്രാമിന്റെ ഭാഗമായാണ് സാധാരണ ഈ പരിശോധനകൾ നടത്താറുള്ളത് എന്നാൽ കോവിഡ് കാലത്ത് നഴ്സുമാരുടെ സേവനം സ്കൂൾ സ്ക്രീനിംഗ് പ്രോഗ്രാമിന് ലഭിക്കാത്തതാണ് കുട്ടികൾക്ക് കേൾവി, കാഴ്ച പരിശോധനകൾക്കുള്ള അവസരം നഷ്ടമാകാനുള്ള കാരണം.

സ്‌കൂൾ സ്‌ക്രീനിംഗ് പ്രോഗ്രാമിലേക്ക് നിയോഗിച്ചിട്ടുള്ള ജീവനക്കാരുടെ എണ്ണം മഹാമാരിക്ക് മുമ്പുള്ള തലത്തിലേക്ക് എത്താത്തതും ഇത് വൈകാൻ കാരണമായി .സ്കൂൾ സ്ക്രീനിംഗ് പ്രോഗ്രാമിൽ പങ്കെടുക്കാൻ സാധിക്കാത്ത കുട്ടികൾക്ക് ക്യാച്ച്-അപ്പ് പ്രോഗ്രാമിൽ പങ്കെടുത്ത് പരിശോധനകൾ നടത്താവുന്നതാണ്.

കുട്ടികളുടെ കാഴ്ചയെക്കുറിച്ചോ കേൾവിയെക്കുറിച്ചോ സ്കൂളിലെ അധ്യാപകന് ആശങ്കയുണ്ടെങ്കിൽ, എപ്പോൾ വേണമെങ്കിലും പബ്ലിക് ഹെൽത്ത് നഴ്സിനെ ബന്ധപ്പെട്ട് മാതാപിതാക്കളുടെ സമ്മതത്തോടെ കുട്ടിക്ക് സ്ക്രീനിംഗ് നടത്താമെന്നും HSE അറിയിച്ചു

Share this news

Leave a Reply

%d bloggers like this: