കേരളത്തിൽ നോ-ഫ്രിൽസ് എയർസ്ട്രിപ്പുകൾ; കേരള സർക്കാർ പ്രവാസികളുടെ അഭിപ്രായം ആരായുന്നു

കേരള സർക്കാർ നോ-ഫ്രിൽസ് എയർസ്ട്രിപ്പുകൾ’ സ്ഥാപിക്കുന്നതിന് മുന്നോടയായി പ്രവാസികളിൽ നിന്നും അഭിപ്രായ സർവ്വേ നടത്തുന്നു.കേരളത്തിലെ എല്ലാ ജില്ലകളിലേക്കും എളുപ്പവും തടസവുമില്ലാത്ത എയർ കണക്റ്റിവിറ്റി നടപ്പിലാക്കു ന്നതിനുവേണ്ടിയാണു നോ-ഫ്രിൽസ് എയർസ്ട്രിപ്പുകൾ’ സ്ഥാപിക്കുന്നത്.നോ-ഫ്രിൽസ് എയർസ്ട്രിപ്പുകൾ ടൂറിസം വ്യവസായത്തിന് കരുത്തു പകരുമെന്നും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. പുതിയ എയർസ്ട്രിപ്പുകൾ വരുന്നതോടെ വിമാനയാത്ര ചെലവ് കുറയും .നോ-ഫ്രിൽസ് എയർപോർട്ടിൽ റൺവേ, ടാക്സി ട്രാക്ക്,ആപ്രോൺ,ടെർമിനൽ കെട്ടിടങ്ങൾ
വിശ്രമമുറി, ശുചിമുറികൾ, കൗണ്ടറുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കും. കാസർകോട്, വയനാട്,ഇടുക്കി ജില്ലകളിൽ നോ-ഫ്രിൽസ് എയർപോർട്ടുകൾ ആരംഭിക്കാനാണ് പദ്ധതിയുടെ ആദ്യഘട്ടം ഉദ്ദേശിക്കുന്നത്.പദ്ധതിയെ കുറിച്ച് കൂടുതൽ പഠിക്കാനും നിർദ്ദേശങ്ങൾ സ്വീകരിക്കാനുമാണ് പ്രവാസികളുടെയും പൊതുജനത്തിന്ടെയും അഭിപ്രായം സർക്കാർ ആരായുന്നത് .

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this news

Leave a Reply

%d bloggers like this: