ടി 20 ലോകകപ്പ് ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം , സെമിയിൽ പാകിസ്താനെതിരെ ന്യൂസിലൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു

ടി 20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം , പാകിസ്താനെതിരായ സെമിഫൈനൽ മത്സരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇരു ടീമുകളും അവസാന മത്സരത്തിലെ അതേ പ്ലേയിംഗ് ഇലവനെയാണ് ഇന്നും അണിനിരത്തിയത്.

ഇന്ന് ജയിക്കുന്ന ടീം നാളെ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി മത്സരത്തിലെ ജേതാക്കളെ 13-ാം തിയതി ഫൈനലില്‍ നേരിടും. ലോകകപ്പുകളിൽ മികച്ച കളി പുറത്തെടുക്കുന്ന ന്യൂസിലൻഡ് തുടർച്ചയായി അഞ്ചാമത്തെ സെമിഫൈനലിലാണ് കളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് . നാളെ ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി. ഉച്ചക്ക് 1.30ന് അഡ്‍ലെയ്‌ഡിലാണ് കളി.സെമികളില്‍ ഇന്ത്യയും പാകിസ്ഥാനും വിജയിച്ചാല്‍ ഇന്ത്യ-പാക് സ്വപ്‌ന ഫൈനല്‍ ആയിരിക്കും ഞായറാഴ്ച നടക്കുക.

Share this news

Leave a Reply

%d bloggers like this: