ടി20 ലോകകപ്പ് : ന്യൂസിലൻഡിനെ തകർത്ത് പാകിസ്ഥാൻ ഫൈനലിൽ

ടി20 20 ലോകകപ്പിലെ ആദ്യ സെമിയിൽ ന്യൂസിലൻഡിനെ തകർത്ത് പാകിസ്ഥാൻ ഫൈനലിൽ. ഏഴ്‌ വിക്കറ്റിനാണ്‌ പാകിസ്ഥാൻ കിവിസിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്‌ത കിവീസ് നിശ്ശിത ഓവറിൽ 154 റണ്‍സ് അടിച്ചു കൂട്ടി. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ അനായാസം വിജയം കൈപ്പിടിയിലൊതുക്കി ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചു. ന്യൂസിലൻഡിനായി Daryl Mitchell൦(53 )നായകൻ വില്യംസൺ(42 ) എന്നിവർ മികച്ച കളി പുറത്തെടുത്തപ്പോൾ മുൻനിര പരാജയപ്പെട്ടു.

പാകിസ്‌താന് വേണ്ടി ഓപ്പണര്‍മാരായ ക്യാപ്റ്റൻ ബാബര്‍ അസമും വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. മുഹമ്മദ് റിസ്‌വാന്‍ (57), ബാബര്‍ അസം (53) ചേർന്ന് 105 റണ്‍സാണ് ആദ്യ വിക്കറ്റിൽ നേടിയത്.

ആദ്യ ഓവര്‍ തൊട്ട് ആക്രമിച്ച് കളിച്ച ഇരുവരും പവർ പ്ളേ കഴിയുംമുമ്പ് ടീം സ്‌കോര്‍ 50 കടത്തി. പാകിസ്‌താന്റെ മൂന്നാം ട്വന്റി 20 ലോകകപ്പ് ഫൈനലാണിത്. 2007 ഫൈനലില്‍ ഇന്ത്യയോട് തോറ്റ് പാകിസ്‌താന്‍ 2009-ല്‍ കിരീടം നേടിയിട്ടുണ്ട്. നാളത്തെ ഇന്ത്യ – ഇംഗ്ലണ്ട്‌ മത്സരത്തിലെ വിജയികളെ പാകിസ്ഥാൻ ഫൈനലിൽ നേരിടും.

Share this news

Leave a Reply

%d bloggers like this: