‘നീനാ ചിയേർസ് ‘സംഘടിപ്പിച്ച ഓൾ അയർലൻഡ് റമ്മി ചാമ്പ്യൻഷിപ്പിൽ പ്രിൻസ് തോമസ് വിജയിയായി

നീനാ (കൗണ്ടി ടിപ്പററി ) : ‘നീനാ ചിയേർസ് ‘ സംഘടിപ്പിച്ച ഓൾ അയർലൻഡ് റമ്മി ചാമ്പ്യൻഷിപ്പിൽ പ്രിൻസ് തോമസ് (കെറി )വിജയിയായി .യഥാക്രമം സിജി ജോസഫ് (നീനാ ),ശ്രീജിത്ത് പി .ശിവൻ (ലിമെറിക്ക് )എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി .നവംബർ 5 ശനിയാഴ്ച നീനാ സ്കൗട്ട് ഹാളിൽ വച്ചാണ് ടൂർണമെന്റ് നടന്നത് .

അത്യന്തം വാശിയേറിയ മത്സരത്തിൽ ഡബ്ലിൻ ,ലിമെറിക്ക് ,കോർക്ക് ,കെറി ,വാട്ടർഫോർഡ് ,സ്ലൈഗോ ,നീനാ ,Swords,Mayo തുടങ്ങി അയർലണ്ടിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ളവർ പങ്കെടുത്തു .രാവിലെ 11 മണിമുതൽ രാത്രി 7 മണി വരെ നീണ്ടുനിന്ന വാശിയേറിയ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം 501 യൂറോ ,251 യൂറോ ,101 യൂറോ എന്നീ ക്യാഷ്‌പ്രൈസ്‌ ‘Nenagh Cheers ‘ ചെയർമാൻ ഷിന്റോ ജോസ് വിതരണം ചെയ്തു .

ഇവന്റ് മാനേജ്‌മന്റ് ടീമായ ‘Mass Events Ireland’ ന്റെയും (0892316600) ‘Spice Magic Caterer’s ‘ Nenagh (0871609937)
യുടെയും സഹകരണത്തോടെ നടന്ന ഈ ടൂർണമെന്റിന്റെ നടത്തിപ്പിന് ശേഷമുള്ള തുക നാട്ടിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുമെന്നു ചെയർമാൻ പറഞ്ഞു .

കമ്മറ്റി അംഗങ്ങളായ ഷിന്റോ ജോസ് ,ടോം പോൾ ,റ്റിജു ജോർജ് ,ജിൻസൺ അബ്രഹാം ,ജോമി ജോസഫ് എന്നിവർ നേതൃത്വം നൽകി .

വാർത്ത : ജോബി മാനുവൽ

Share this news

Leave a Reply

%d bloggers like this: