അയർലൻഡിൽ മോർട്ട്‌ഗേജ് പലിശ നിരക്കുകൾ കുറയുന്നു

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ കുറയുന്നതായി സെൻട്രൽ ബാങ്കിന്റെ പുതിയ കണക്കുകൾ.
യൂറോസോണിലെ മറ്റ് രാജ്യങ്ങളിൽ കഴിഞ്ഞ ആറ് മാസത്തിനിടെ നിരക്കുകൾ ഗണ്യമായി വർധിക്കുന്നതിനിടയിലാണ് അയർലൻഡിൽ മോർട്ട്ഗേജ് പലിശ നിരക്കുകൾ കുറയുന്നത്.

കുറഞ്ഞ നിരക്കിന്റെ കാര്യത്തിൽ നിലവിൽ രാജ്യത്തെ മോർട്ട്ഗേജ് പലിശ നിരക്കുകൾ യൂറോസോണിൽ എട്ടാം സ്ഥാനത്താണ് ഉള്ളത്. ഓഗസ്റ്റിൽ 2.64 ശതമാനമായിരുന്ന ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ സെപ്തംബറിൽ 2.58 ശതമാനത്തിലെത്തി.

അതേസമയം ഈ കാലയളവിൽ ശരാശരി യൂറോസോൺ മോർട്ട്ഗേജ് നിരക്ക് 19 ബേസിസ് പോയിൻറ് ഉയർന്ന് 2.40 ശതമാനമായി മാറി. മുൻ മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറിൽ ശരാശരി നിരക്കിൽ ഇടിവ് രേഖപ്പെടുത്തിയ ഏക യൂറോപ്പ്യൻ രാജ്യം അയർലൻഡാണ്.

ജർമ്മനി, ബെൽജിയം, നെതർലാൻഡ്‌സ്, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നിൽ യൂറോസോണിലെ ഏറ്റവും മോർട്ട്ഗേജ് നിരക്ക് കുറഞ്ഞ എട്ടാമത്തെ രാജ്യമാണ് അയർലൻഡ്. യൂറോസോണിലെ ഏറ്റവും കുറഞ്ഞ മോർട്ട്ഗേജ് നിരക്കുള്ള രാജ്യം ഫ്രാൻസാണ് 1.70 ശതമാനം എന്നാൽ ഏറ്റവും ഉയർന്ന നിരക്ക് ലാത്വിയയിലുമാണ് 3.90 ശതമാനം.

Share this news

Leave a Reply

%d bloggers like this: