അയർലൻഡിലെ ഉദ്യോഗാർത്ഥികൾക്ക് സന്തോഷവാർത്ത , St Michael’s House ൽ നിരവധി തൊഴിലവസരങ്ങൾ

വൈകല്യങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സേവനം നൽകുന്ന St Michael’s House ൽ വ്യത്യസ്ത തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ഡബ്ലിനിലുടനീളമുള്ള കേന്ദ്രങ്ങളിലേക്കാണ് വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്.

staff nurses, social care, direct support workers എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാൻ
Ballymun Road ലെ St Michael’s House ആസ്ഥാനത്ത് വച്ച് നവംബർ 16 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 7 മണി വരെ റിക്രൂട്ട്മെന്റ് നടത്തും.

അയർലൻഡിലെ പ്രവർത്തനം വിപുലപ്പെടുത്തുനതിന്ടെ ഭാഗമായാണ് HSE ധനസഹായം നൽകുന്ന കമ്പനി കൂടിയായ St Michael’s House റിക്രൂട്ട്മെന്റ് നടത്തുന്നത്.

തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് flexible leave , working policies, employee assistance programme, employee engagement initiatives, tax saver schemes, തുടങ്ങിയ ആകർഷണമായ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് St Michael’s House ലെ ഹ്യൂമൻ റിസോഴ്‌സ് ഡയറക്ടർ Debbie Byrne അറിയിച്ചു.

Dublin ൽ വൈകല്യമുള്ളവരെ സഹായിച്ചും, മറ്റ് ചാരിറ്റി പ്രവർത്തനങ്ങളും നടത്തി വരികയാണ് St Michael’s House. Greater Dublin ഏരിയയിലെ 170 സ്ഥലങ്ങളിൽ വൈകല്യമുള്ളവർക്കും അവരുടെ കുടുംബങ്ങൾക്കും സമഗ്രമായ സേവനങ്ങളും പിന്തുണയും ഏറെ കാലമായി St Michael’s House നൽകി വരുന്നു.

കൂടുതൽ വിവരങ്ങക്ക് വെബ്സൈറ്റ് സന്ദർശിക്കുക

https://www.smh.ie/

comments

Share this news

Leave a Reply

%d bloggers like this: