ജീവിതച്ചിലവ് വർദ്ധനവ് ;അയർലൻഡിലുടനീളം പ്രതിഷേധങ്ങൾ

അയര്‍ലന്‍ഡ് നേരിടുന്ന ജീവിതച്ചിലവ് പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തുടനീളം ശനിയാഴ്ച പ്രതിഷേധ പരിപാടികള്‍ അരങ്ങേറി. വിദ്യാര്‍ഥി സംഘടനകള്‍, ട്രേഡ് യൂണിയനുകള്‍, പെന്‍ഷനര്‍ സമിതികള്‍, പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങി മുപ്പതോളം സംഘടനകള്‍ ചേര്‍ന്നുകൊണ്ട് രൂപം നല്‍കിയ Cost of Living Coalition ആയിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്തെ ഇരുപതോളം കേന്ദ്രങ്ങളിലാണ് പ്രതിഷേധപരിപാടികള്‍ ന‌ടന്നത്.

ഡബ്ലിനിലെ Rathmines ല്‍ നടന്ന പ്രതിഷേധ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ലേബര്‍ പാര്‍ട്ടി നേതാവ് Ivana Bacik സംസാരിച്ചു. വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചിലവും, പണപ്പെരുപ്പവും മറികടക്കുന്നതിനുള്ള ശാശ്വതപരിഹാരം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു, വാടക വര്‍ദ്ധനവും, മോര്‍ട്ട്ഗേജ് നിരക്ക് വര്‍ദ്ധനവും മൂലം ധാരാളം കുടുംബങ്ങളും,വ്യക്തികളും കഷ്ടതയിലായതായും അവര്‍ പറഞ്ഞു.

ശൈത്യകാലം എത്തുന്നതോടെ പ്രതിസന്ധി കൂടുതല്‍ ഗുരുതരമാവുമെന്നും, പ്രതിസന്ധി മറികടക്കാന്‍ മതിയായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് ജനം തിരിച്ചറിയുമെന്നും People Before Profit TD Paul Murphy പറഞ്ഞു. ശൈത്യകാലത്ത് ഹീറ്ററുകള്‍ ഓണാവുന്നതോടെ ഗ്യാസ്, ഓയില്‍ എന്നിവയുടെ വിലയില്‍ വന്ന മാറ്റം ജനം തിരിച്ചറിയും, നിശ്ചിത വരുമാനം മാത്രമുള്ള ധാരാളം ആളുകളെ ഇത് ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: